ഇന്ത്യയെ സംബന്ധിച്ച് വലിയ വിവരങ്ങൾ ഉടനെന്ന് ഹിൻഡൻബർഗ് റിസർച്ച്.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പില്‍ അടിമുടി തട്ടിപ്പാണെന്ന റിപ്പോർട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്

0

ഇന്ത്യയുമായി ബന്ധപ്പെട്ട വലിയ വിവരങ്ങൾ ഉടനെന്ന് ഹിൻഡൻബർഗ് റിസർച്ച്.ക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്തുകാര്യം സംബന്ധിക്കുന്ന വിവരമാണ് പുറത്തുവിടാന്‍ പോകുന്നതെന്ന് സൂചനയൊന്നുമില്ല. അദാനിയെക്കുറിച്ചുള്ള റിപ്പോർട്ട് നേരത്തെ വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബർഗ് നേരത്തെ പുറത്ത് വിട്ട റിപ്പോർട്ട്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പില്‍ അടിമുടി തട്ടിപ്പാണെന്ന റിപ്പോർട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്.
അദാനി ഗ്രൂപ്പ് ഓഹരികളുടെ വില പെരുപ്പിച്ചുകാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്കില്‍ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും അക്കൗണ്ട് തട്ടിപ്പില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും കാണിക്കുന്ന റിപ്പോർട്ടായിരുന്നു പുറത്തുവിട്ടത്.

You might also like

-