സംസ്ഥാനത്ത് ഹയർസെക്കൻഡറിസെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും

കേരളത്തിന് അകത്തും പുറത്തുമായി 2005 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ ആകെ 4,33,325 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. മെയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷ തുടങ്ങും.

0

തിരുവനന്തപുരം| സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും. ഏപ്രിൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമായി 2005 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ ആകെ 4,33,325 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. മെയ് മൂന്ന് മുതൽ പ്രാക്ടിക്കൽ പരീക്ഷ തുടങ്ങും.

വിദ്യാർത്ഥികൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷ നടത്താനായി 2005 ചീഫ് സൂപ്രണ്ടുമാരേയും 4015 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരേയും 22,139 ഇൻവിജിലേറ്റർമാരേയും നിയോഗിച്ചിട്ടുണ്ട്. പരീക്ഷകൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സംസ്ഥാനത്തലത്തിലും പ്രദേശികമായും വിജിലൻസ് സ്‌ക്വാഡുകൾ പ്രവർത്തിക്കും.

വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് 389 കേന്ദ്രങ്ങളിലായി എൻഎസ്‌ക്യൂഎഫ് വിഭാഗത്തിൽ 30,158, മറ്റ് വിഭാഗത്തിൽ 1174 ഉൾപ്പെടെ 31,332 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. നാളെ എസ്എസ്എൽസി പൊതു പരീക്ഷകളും ആരംഭിക്കും. ഏപ്രിൽ 29നാണ് അവസാനിക്കുന്നത്. സംസ്ഥാനത്ത് ഇക്കുറി 4,27, 407 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 21,8902 ആൺകുട്ടികളും 20,8097 പെൺകുട്ടികളുമാണ് 2962 കേന്ദ്രങ്ങളിലൂടെ പരീക്ഷ എഴുതുക

You might also like

-