ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം ,സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (20-05-2024) രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 12 cm നും 54 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു

0

തിരുവനന്തപുരം |സംസ്ഥാനത്ത് ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും (15.6 -64.4 mm) മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുംസാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.പത്തനംതിട്ട, കോട്ടയം, ആലപ്പുഴ , ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും രാത്രി യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. കടലില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്.തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കിയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ തമിഴ്നാടിന് മുകളിലെ ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. അടുത്ത ബുധാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനും പിന്നീടത് അതിതീവ്ര ന്യൂനമര്‍ദ്ദമാകാനും സാധ്യത ഉണ്ട്.

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (20-05-2024) രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 12 cm നും 54 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

സാധാരണയിലും 3 ദിവസം മുന്നേ ( മെയ്‌ 22) ആണ് ഇത്തവണ കാലവർഷ തുടക്കം. കഴിഞ്ഞ വർഷവും മെയ്‌ 19 ന് ആൻഡമാനിൽ എത്തിയെങ്കിലും കേരളത്തിൽ 8 ദിവസം വൈകി ജൂൺ 8 ആയിരുന്നു എത്തിയത്. നിലവിൽ അടുത്ത മൂന്നു ദിവസം കൂടി കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത വേണ്ടി വരും ഈ ദിവസങ്ങളിൽ. മെയ്‌ 22 ഓടു കൂടി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ന്യുന മർദ്ദം തുടർ ദിവസങ്ങളിൽ ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമായും തുടർന്നു ചുഴലിക്കാറ്റ് വരെയായി ശക്തി പ്രാപിക്കാൻ സാധ്യത.

നിലവിലെ സൂചനയനുസരിച്ചു ആന്ധ്രാ -ഒഡിഷ മേഖലയിലേക്ക് നീങ്ങാൻ സാധ്യത.( മാറ്റങ്ങൾ വരാം ). ഇതിന്റെ സഞ്ചാര പാത അനുസരിച്ചു കേരളത്തിൽ ഈ ദിവസങ്ങളിൽ മഴയിൽ ഏറ്റകുറച്ചിലുകൾക് സാധ്യത. കാലവർഷം മെയ്‌ 31 ന് എത്തിച്ചേരുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനമെങ്കിലും വരും ദിവസങ്ങളിൽ തന്നെ കാലവർഷ സമാന മഴ പ്രതീക്ഷിക്കാം.

You might also like

-