പി കെ ഫിറോസിന് തിരിച്ചടി , പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ് പറഞ്ഞാൽ ഉടൻ ഹൈക്കോടതിയിലേക്ക് ഓടിവരികയാണോ ചെയ്യേണ്ടത്

ഫിറോസിന്‍റെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി

0

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് ഹൈക്കോടതിയുടെ വിമർശനം. ഫിറോസിന്‍റെ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ന്യൂനപക്ഷ ക്ഷേമ കോർപ്പറേഷനിൽ മന്ത്രി ബന്ധുക്കളെ നിയമിച്ചെന്ന പരാതിയിൽ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ് വ്യക്തമാക്കുമ്പോൾ ഉടൻ ഹൈക്കോടതിയിലേക്ക് ഓടിവരികയാണോ ചെയ്യേണ്ടതെന്ന് കോടതി ചോദിച്ചു. കേസ് ഈമാസം 18ന് വീണ്ടും പരിഗണിക്കും.

You might also like

-