വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന വിഷയം സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പരിഗണിക്കാമെന്ന് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാറിൻ്റെ അഭിഭാഷണ അറിയിച്ചു .

കൊച്ചി | വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ ജീവനോപാധിയാണ് ഇല്ലാതായത്, ഇത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു,മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന വിഷയം സുപ്രീം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പരിഗണിക്കാമെന്ന് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാറിൻ്റെ അഭിഭാഷണ അറിയിച്ചു . ലോണുകൾ എഴുതിത്തള്ളുക എന്നത് സർക്കാരിൻ്റെ നയത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു.
കൊവിഡിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് താൽക്കാലികമായിരുന്നു, എന്നാൽ വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സംഭവിച്ചത് അങ്ങനെയല്ലെന്ന് കോടതി പറഞ്ഞു. വയനാട് ദുരിതബാധിതരുടെ ജീവനോപാധി തന്നെയാണ് ഇല്ലാതായത്, അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നത് കേന്ദ്ര സർക്കാർ ഗൗരവമായി പരിശോധിക്കണമെന്നും ഹൈക്കോടതി വീണ്ടും ആവശ്യപ്പെട്ടു. കോടതി ഉത്തരവിറക്കിയാൽ അക്കാര്യം പരിശോധിക്കാമെന്നായിരുന്നു കേന്ദ്ര സർക്കാരിന്‍റെ മറുപടി. വായ്പ എഴുതിത്തള്ളാൻ കേന്ദ്ര നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും ദേശീയ ദുരന്ത നിവരാണ അതോറിറ്റിയുടെയുടെ അനുമതി കൂടി വേണ്ടതുണ്ട്. വായ്പകൾ എഴുതിത്തള്ളമെന്ന് ബാങ്കുകളെ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

തീരുമാനം പുനഃപരിശോധിക്കാൻ കഴിയുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര സർക്കാർ. വായ്പ എഴുതിത്തള്ളാൻ കേന്ദ്ര നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും എന്നാൽ അതിനായി ദേശീയ ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി കൂടി തീരുമാനമെടുക്കണമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. അതേസമയം, വായ്പ എഴുതിത്തള്ളാനായി ബാങ്കുകളെ നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും കേന്ദ്ര സർക്കാർ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി.ഏപ്രിൽ 9ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വയനാട് ദുരന്തബാധിതരുടെ ലോൺ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചിരുന്നു. വായ്പകൾ എഴുതിത്തള്ളാൻ ആവില്ലെന്നും വേണമെങ്കിൽ മൊറട്ടോറിയം അനുവദിക്കാമെന്നുമാണ് കേന്ദ്രം അറിയിച്ചത്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്. ഈശ്വരൻ, എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കുന്ന ഹർജിയിലാണ് കേന്ദ്രത്തിൻ്റെ നിലപാട് കേരളം അറിയിച്ചത്.കഴിഞ്ഞ തവണ ഹർജി പരിഗണിക്കുമ്പോൾ ദുരന്തബാധിതരോട് കാണിക്കുന്ന കേന്ദ്ര അവഗണനയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

You might also like

-