പ്രളയം: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി തള്ളി ; ഹര്‍ജി നിരുപാധികം പിന്‍വലിച്ച് ഹര്‍ജിക്കാരന്‍
ഇടുക്കി അടക്കം കേരളത്തിലെ 72 ഡാമുകളുടെ കൈകാര്യത്തിന് സർക്കാരിന് വ്യക്തമായ കർമ പദ്ധതി ഇല്ലന്നും പ്രളയത്തിനു കാരണം മുഖ്യമന്ത്രിയാണന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.മുല്ലപ്പെരിയാർ കേസിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രത്യേക ദുരന്തനിവാരണ സമിതി രൂപീകരിക്കണമെന്ന നിർദേശം ഇനിയും നടപ്പാക്കിയിട്ടില്ലന്നും ഹർജിക്കാരൻ ആരോപിച്ചു
കൊച്ചി: ഡാം മാനേജ്മെന്റിൽ കെടുകാര്യസ്ഥത ആരോപിച്ച് സർക്കാരിനെതിരെ സമർപ്പിച്ച ഹർജി ഹർജിക്കാരൻ നിരുപാധികം പിൻവലിച്ചു.മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിലെ ഹർജിക്കാരിൽ ഒരാളും ആലുവ സ്വദേശിയുമായ അഡ്വക്കറ്റ് റസൽ ജോയിയാണ് കനത്ത പിഴ ചുമത്തേണ്ടി വരുമെന്ന ചീഫ് ജസ്റ്റീസിന്റെ മുന്നറിയിപ്പിനെ തുടർന്ന് പൊതുതാൽപ്പര്യ ഹർജി പിൻവലിച്ചത്.പ്രളയം മനുഷ്യസൃഷ്ടിയാണന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വാദങ്ങൾ ഉന്നയിച്ചതാണ്കോ ടതിയുടെ അതൃപ്തിക്ക് കാരണമായത്.
അമിക്കസ് ക്യൂറിയുടെ റിപ്പോർട് കോടതി അംഗീകരിച്ചിട്ടില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി വസ്തുതകളുടെ അടിസ്ഥാനത്തിലല്ല ഹർജിയെന്നും വിമർശിച്ചു.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രശസ്തിയാണ് ഹർജിക്കാരന്റെ ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇടുക്കി അടക്കം കേരളത്തിലെ 72 ഡാമുകളുടെ കൈകാര്യത്തിന് സർക്കാരിന് വ്യക്തമായ കർമ പദ്ധതി ഇല്ലന്നും പ്രളയത്തിനു കാരണം മുഖ്യമന്ത്രിയാണന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.മുല്ലപ്പെരിയാർ കേസിലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രത്യേക ദുരന്തനിവാരണ സമിതി രൂപീകരിക്കണമെന്ന നിർദേശം ഇനിയും നടപ്പാക്കിയിട്ടില്ലന്നും ഹർജിക്കാരൻ ആരോപിച്ചു.
കോടതി അംഗികരിക്കാത്ത അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയെ നീക്കണമെന്നാവശ്യപ്പെടാനാവുമോ എന്നും കോടതി ചോദിച്ചു.മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ 120 കിലോമീറ്റർ അകലെയുള്ള കൊച്ചിയിൽ 7 മണിക്കൂർ കൊണ്ട് വെള്ളമെത്തുമെന്നും ഹൈക്കോടതി ജഡ്ജിമാർക്ക് ലൈഫ് ജാക്കറ്റ് നൽകിയില്ലെന്നുമായിരുന്നു ഹർജിയിലെ മറ്റൊരു പരാമർശം.ഇക്കാരണം കൊണ്ട് സർക്കാർ പ്രവർത്തിക്കുന്നില്ല എന്നു പറയാനാവുമോ എന്ന് കോടതി ആരാഞ്ഞു. ഹർജിക്ക് പിന്നിൽ പ്രശസ്തിമാത്രമാണ് ലക്ഷ്യമെന്ന് കോടതി നിരീക്ഷിച്ചു.