മൂന്നാറിൽ കാട്ടാനകൾക്ക് ഹെർപീസ് രോഗ ബാധ ! 10 ദിവസത്തിനിടെ മൂന്ന് കുട്ടിയാനകൾ ചരിഞ്ഞു
തൊലിയിലും ശ്വസന വ്യവസ്ഥയേയുമാണ് ഈ വൈറസ് ബാധിക്കുക. തലയിലും തുമ്പിക്കൈയിലും പിങ്ക് നിറത്തിലുള്ള ചെറുമുഴകള്‍ വരുന്നതാണ് രോഗലക്ഷണം. രോഗബാധ ഗുരുതരമായാല്‍ 24 മണിക്കൂറിനുള്ളില്‍ വരെ മരണം സംഭവിക്കാന്‍ ശേഷിയുള്ളതാണ് ഹെര്‍പീസ് വൈറസ്
മൂന്നാര്‍| മൂന്നാറിൽ കാട്ടാനകൾക്ക് രോഗ ബാധ. 10 ദിവസത്തിനിടെ മൂന്നാറില്‍ മൂന്ന് കുട്ടിയാനകളുടെ ജഡം കണ്ടെത്തി . ഒരു കുട്ടിയാനയുടെ മരണ കാരണം ഹെർപീസ് രോഗ ബാധയെന്ന് സ്‌ഥിരീകരിച്ചു. കുണ്ടള ഈസ്റ്റ് ഡിവിഷനിലെ ആനകൾക്ക് ആണ് രോഗം ബാധിച്ചത്. കുട്ടിയാനകളില്‍ കാണപ്പെടുന്ന വൈറസ് രോഗമാണ് ഹെർപീസ്. കൂടുതൽ കുട്ടിയാനകൾക്ക് പകരാൻ സാധ്യത ഇല്ലെന്ന് വനം വകുപ്പ് വിശദമാക്കുന്നത്. ദേവികുളം റേഞ്ചിൽപ്പെട്ട കുണ്ടള മേഖലയിൽ ഒരാഴ്ച മുമ്പാണ് ആനക്കുട്ടികളെ ചത്തനിലയിൽ കണ്ടെത്തിയത്.
ആനക്കുട്ടത്തോടൊപ്പം എത്തിയ മൂന്ന് ആനക്കുട്ടികൾ ഒന്നിടവിട്ട ദിവസങ്ങളിൽ ചത്തതോടെ അതിൽ ഒരെണ്ണത്തിന്റ സാബിളുകൾ ലാബിൽ പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു.ഇതിൽ നിന്നാണ് കുട്ടിയാനകളിൽ ഹെർഫീസ് എന്നരോഗം പടരുന്നതായി കണ്ടെത്തിയത്. മറ്റ് രണ്ടെണ്ണത്തിന്റയും സാബിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി റേഞ്ച് ഓഫീസർ വെജി പിവി പറഞ്ഞു
തൊലിയിലും ശ്വസന വ്യവസ്ഥയേയുമാണ് ഈ വൈറസ് ബാധിക്കുക. തലയിലും തുമ്പിക്കൈയിലും പിങ്ക് നിറത്തിലുള്ള ചെറുമുഴകള്‍ വരുന്നതാണ് രോഗലക്ഷണം. രോഗബാധ ഗുരുതരമായാല്‍ 24 മണിക്കൂറിനുള്ളില്‍ വരെ മരണം സംഭവിക്കാന്‍ ശേഷിയുള്ളതാണ് ഹെര്‍പീസ് വൈറസ്. മാരകമായ രോഗം ആദ്യ കേസ് 1990-ൽ ആഫ്രിക്കൻ
ആനകളിലാണ് രേഖപ്പെടുത്തപ്പെട്ടു,പിന്നീട് ഏഷ്യൻ ആനകളിലും
രോഗബാധകണ്ടെത്തുകയുണ്ടായി .ലോകത്തിലെ ആനകളുടെ വംശ
വർദ്ധനവിന് വലിയ വിഘാതം രോഗബാധ സൃഷ്ടിച്ചിട്ടുണ്ട് രോഗബാധമൂലം ആനകളുടെ എണ്ണത്തിൽ വൻകുറവു ഉണ്ടായിട്ടുണ്ട് . ആൻറിവൈറൽ മരുന്നുകളുടെ ദ്രുതഗതിയിലുള്ള പ്രയോഗത്തിലൂടെ രോഗത്തെ ചികിത്സിക്കാൻ കഴിയും, എന്നാൽ ഇത് ഏകദേശം മൂന്നിലൊന്ന് കേസുകളിൽ മാത്രമേ ഫലപ്രദമാകൂ. മാരകമായ രോഗം പിടിപെട്ടാൽ 24 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുന്നു, ചികില്സിച്ചില്ലങ്കിൽ ഏറിയാൽ അഞ്ച് ദിവസത്തിൽ കൂടുതൽ ജീവൻ നിലനിർത്താനാകില്ല. വൈറസ് തൊലിയുടെ എൻഡോതെലിയൽ കോശങ്ങളെ ആക്രമിക്കുകയും തൊലിയുടെ കാപ്പിലറികൾ വിണ്ടുകീറുകയും രക്തസ്രാവവും ഉണ്ടാക്കുകയും ചെയ്യുന്നു; ഇത് ഹൃദയത്തിൽ എത്തിയാൽ, രക്തസ്രാവം വഴി ഷോക്ക് മൂലം വേഗത്തിൽ മരണം സംഭവിക്കുന്നു . ആലസ്യം, ഭക്ഷണം കഴിക്കാനുള്ള മനസ്സില്ലായ്മ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, രക്തകോശങ്ങളുടെ എണ്ണം കുറയുക, നാവിലെ സയനോസിസ്, വായിലെ അൾസർ, തലയുടെയും തുമ്പിക്കൈയുടെയും നീർവീക്കം എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു