ഭൂമി കുംഭകോണകേസിൽ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍,10 ദിവസത്തെ കസ്റ്റഡി വേണം ഇഡി
പത്ത് ദിവസത്തെ കസ്റ്റഡി ഇഡി ആവശ്യപ്പെട്ടിരുന്നു.ഭൂമി തട്ടിപ്പില്‍ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചതിനാണ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സോറന്റെ വീട്ടിലെത്തി ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയായിരുന്നു അറസ്റ്റ്.
ഡൽഹി |ഭൂമി കുംഭകോണകേസിൽ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ദ് സോറനെ വെള്ളിയാഴ്ച വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അതേസമയം ഇഡിയുടെ കസ്റ്റഡി ആവശ്യം നാളെ വീണ്ടും കോടതി പരിഗണിക്കും. പത്ത് ദിവസത്തെ കസ്റ്റഡി ഇഡി ആവശ്യപ്പെട്ടിരുന്നു.ഭൂമി തട്ടിപ്പില്‍ ലഭിച്ച കള്ളപ്പണം വെളുപ്പിച്ചതിനാണ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സോറന്റെ വീട്ടിലെത്തി ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. കേസില്‍ നിരവധി തവണ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നല്‍കിയിരുന്നു.
ഡൽഹിയിലെ പരിശോധനയില്‍ ഇഡി പിടിച്ചെടുത്ത 36 ലക്ഷം രൂപയും കാറുകളും അനധികൃത ധന സമ്പാദനത്തിലൂടെ ഹേമന്ത് സോറന്‍ സ്വന്തമാക്കി എന്നാണ് ഇഡി ആരോപണം. അതേസമയം ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഹേമന്ത് സോറന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു. എസ് സി, എസ് ടി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. ഇ ഡി ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്നാണ് സോറന്റെ പരാതി.ഭൂമി കുംഭകോണക്കേസിൽ കസ്റ്റഡിയിലെടുത്തതോടെയാണ് ഹേമന്ത് സോറന്‍റെ രാജിവച്ചിരുന്നു . രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. ഗതാഗതമന്ത്രിയായിരുന്ന ചംപെയ് സോറന്‍ അടുത്ത മുഖ്യമന്ത്രിയാകും.കേസിൽ ഇതുവരെ 14 പേരെ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 20112 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ ഛാവി രഞ്ജൻ അടക്കം ഉൾപ്പെടും. നേരത്തെ ഭൂമി കുംഭകോണക്കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഹേമന്ത് സോറൻ പരാതി നൽകിയിരുന്നു.