അടുത്ത മൂന്ന് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ചേക്കും.
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളിലും ആഗസ്റ്റ് 7 ബുധനാഴ്ഛ സംസ്ഥാനത്ത് ആകെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്‍റെ പ്രവചനം.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ ഈ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ചേക്കും. മുന്‍കരുതലെന്ന നിലയില്‍ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ-ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള തീരമേഖലയില്‍ മഴപ്പാത്തി രൂപം കൊണ്ടുവെന്നും ഇതുമൂലം കര്‍ണാടകയിലും കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റും പ്രവചിക്കുന്നു.
തീയതി – അലര്‍ട്ട് – ജില്ലകള്‍
ആഗസ്റ്റ് 4 ഞായര്‍
യെല്ലോ അലര്‍ട്ട് – കണ്ണൂര്‍,കാസര്‍ഗോഡ്
ആഗസ്റ്റ് 5 തിങ്കള്‍
യെല്ലോ അലര്‍ട്ട് – കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
ആഗസ്റ്റ് 6 ചൊവ്വ –
ഓറഞ്ച് അലര്‍ട്ട് – കണ്ണൂര്‍, കോഴിക്കോട്
യെല്ലോ അലര്‍ട്ട് – കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട
ആഗസ്റ്റ് 7 ബുധനാഴ്ച
ഓറഞ്ച് അലര്‍ട്ട് – കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട
യെല്ലോ അലര്‍ട്ട് – മറ്റു ജില്ലകളില്‍ എല്ലാം അന്നേ ദിവസം യെല്ലോ അലര്‍ട്ട്