ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെ ‘മീഡിയ മാനിയ’യാണെന്നു ചെന്നിത്തല
ആളുകള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുകയാണ് വേണ്ടത്
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജ പൊതു സമൂഹത്തിന് മുന്നില്‍ ഇമേജ് ബില്‍ഡിങ്ങിന് ശ്രമിക്കുകയാണെന്നും, അവര്‍ക്ക് ‘മീഡിയ മാനിയ’യാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇമേജ് ബില്‍ഡിങ്ങ് എക്സര്‍സൈസ് നടത്തുകയല്ല വേണ്ടത്, മറിച്ച് ആളുകള്‍ക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുകയാണ് വേണ്ടത്. മാസ്ക് ഇല്ല. മാസ്കിന് വില കൂടുന്നു. വേണ്ടത്ര സൗകര്യങ്ങളില്ല, ഡോക്ടര്‍മാരില്ല തുടങ്ങിയ കാര്യങ്ങളില്‍ ആരോഗ്യ മന്ത്രി ശ്രദ്ധാലു ആകണമെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രി എല്ലാ ദിവസവും മൂന്നും നാലും പത്രസമ്മേളനങ്ങള്‍ നടത്തേണ്ട യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയുടെ വീഴ്ച കാരണമാണ് ഇറ്റലിയില്‍നിന്നെത്തിയ കുടുംബത്തെ കണ്ടെത്താന്‍ കഴിയാത്തതെന്ന് ചെന്നിത്തല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് മന്ത്രിയുടെ പ്രതികരണം ‘നാട് ഒരുമിച്ച് നില്‍ക്കുമ്ബോള്‍ പ്രതിപക്ഷം ദോഷൈകദൃക്കായി പ്രവര്ത്തിക്കരുതെനന്നായിരുന്നു’.