ഷാൾ ധരിച്ചെത്തിയ വിദ്യാർത്ഥിനിക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് സ്‌കൂളിലെ പ്രധാന അധ്യാപിക

സ്കൂളിൽ കുട്ടികൾക്ക് ഹിജാബ്, തട്ടം, ഷാൾ ധരിക്കുന്നതിൽ നിരോധനം ഏർപ്പെടിത്തിയിട്ടില്ലെന്ന് നേരത്തെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സ്കൂൾ അധികൃതർ അവകാശപ്പെട്ടിരുന്നു.

0

മാനന്തവാടി | ഷാൾ ധരിച്ചെത്തിയ യുപി സ്കൂൾ വിദ്യാർത്ഥിനിക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ വീഴ്ച്ച സമ്മതിച്ച് വയനാട് മാനന്തവാടി ലിറ്റർ ഫ്ളവർ സ്‌കൂളിലെ പ്രധാന അധ്യാപിക. തട്ടം അണിഞ്ഞെത്തിയ വിദ്യാർഥിനിയെ ക്ലാസിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്ന് അധ്യാപിക സമവായ യോ​ഗത്തിൽ വ്യക്തമാക്കി. പ്രധാന അധ്യാപികയുടെ നിലപാടിൽ നേരത്തെ എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും പിടിഎയും ശക്തമായ പ്രതിഷേധം മാനേജ്മെന്റിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഖേദം പ്രകടിപ്പിക്കാമെന്ന് വ്യക്തമാക്കിയത്.സബ് കലക്ടർ ആർ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് ലിറ്റിൽ ഫ്‌ലവർ സ്‌കൂൾ പ്രിൻസിപ്പൽ വീഴ്ച സമ്മതിച്ചത്
സ്കൂളിൽ കുട്ടികൾക്ക് ഹിജാബ്, തട്ടം, ഷാൾ ധരിക്കുന്നതിൽ നിരോധനം ഏർപ്പെടിത്തിയിട്ടില്ലെന്ന് നേരത്തെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സ്കൂൾ അധികൃതർ അവകാശപ്പെട്ടിരുന്നു. ഈ വർഷം സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഷാളും മാസ്കും ഒരുമിച്ച് ധരിച്ച് ക്ലാസ്സിൽ ഇരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു വേണ്ടി ക്ലാസുകൾ സന്ദർശിച്ചപ്പോൾ ഷാൾ ഒഴിവാക്കാമല്ലോ എന്ന് പറഞ്ഞിട്ടുണ്ട്. ഒരു കുട്ടിയോടും വ്യക്തിപരമായി ഷാൾ ഉപയോഗിക്കരുത് എന്ന രീതിയിൽ പറയുകയോ ഷാളിന്റെ ഉപയോഗം സ്കൂളിൽ വിലക്കുകയോ ചെയ്തിട്ടില്ലെന്നും പ്രധാന അധ്യാപിക പറയുന്നു

എന്നാൽ വിശദീകരണത്തിന് വിപരീതമായിട്ടാണ് ഇവർ പെൺകുട്ടിയുടെ പിതാവിനോട് നേരത്തെ സംസാരിച്ചതെന്ന് വ്യക്തമായിരുന്നു. ഇതോടെ മാനന്തവാടി പൊലീസിന് പരാതി വരെ ലഭിച്ചു. ഇതോടെ സബ് കളക്ടർ ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗം ചേരുകയായിരുന്നു. യോ​ഗത്തിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാണെന്ന് മാനേജ്മെന്റ് നിലപാട് വ്യക്തമാക്കി. ഷാൾ ധരിക്കുന്നത് സ്‌കൂളിന്റെ യൂണിഫോം അല്ലെന്ന് പ്രധാന അധ്യാപിക പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കൈയിറക്കമുള്ള ഇന്നർ ധരിക്കുന്നതിനെയും പ്രധാന അധ്യാപിക എതിർക്കുന്നുണ്ട്.

You might also like

-