ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലന്ന് ഹൈകോടതി “മനപൂർവ്വം വ്യക്തികളെ അവഹേളിക്കുന്നു”

ഷാജൻ മനപൂർവ്വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കി ആണ് ഇയാൾ ജീവിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ട്. ഷാജൻ സ്കറിയ ഒരു ആശ്വാസവും അർഹിക്കുന്നില്ല എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

0

കൊച്ചി|മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. ഷാജൻ നടത്തുന്നത് മാധ്യമ പ്രവർത്തനമല്ലന്ന് തിങ്കളാഴ്ച ഹൈക്കോടതി ആവർത്തിച്ചു. ഷാജൻ മനപൂർവ്വം വ്യക്തികളെ അവഹേളിക്കുന്നുവെന്നും മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കി ആണ് ഇയാൾ ജീവിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പരാതിക്കാരനെ നിരന്തരം അപമാനിച്ചതിന് തെളിവുണ്ട്. ഷാജൻ സ്കറിയ ഒരു ആശ്വാസവും അർഹിക്കുന്നില്ല എന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.അതേസമയം, ഷാജൻ സ്കറിയ ചെയ്ത വാർത്ത ദളിത് പീഡന നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ല എന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്ന് ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

പിവി ശ്രീനിജിൻ എംഎൽഎയ്‌ക്കെതിരെ വ്യാജവാർത്ത നൽകിയ കേസിലാണ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നത്‌. അറസ്‌റ്റ്‌ തടയണമെന്ന ഷാജന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന ശ്രീനിജിന്റെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ, ഇന്ത്യൻ ശിക്ഷാനിയമം എന്നിവപ്രകാരമാണ്‌ കേസെടുത്തിട്ടുള്ളത്‌

You might also like

-