എഐ ക്യാമറ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതി

പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.ഇനി കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും.

0

കൊച്ചി | എഐ ക്യാമറ കരാറുകാർക്ക് പണം നൽകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു ,കരാറുമായി ബന്ധപെട്ട ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതി പക്ഷനേതാവും രമേശ് ചെന്നിത്തലയും സമർപ്പിച്ച വിശദമായി പരിശോധിക്കാനും കോടതി തീരുമാനിച്ചു .എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവുപുറപ്പെടുവിച്ചിട്ടുള്ളത് .ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ കരാർ കമ്പനികൾക്ക് സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്‌സ് എസ് വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാർക്ക് നൽകാനുള്ള പണം സംസ്ഥാന സർക്കാർ നൽകാൻ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.ഇനി കോടതിയിൽ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും

മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണം, എസ്ആര്‍ഐടിക്ക് ടെന്‍ഡര്‍ യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. പൊതുതാത്പര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു .കേസ് മൂന്ന് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.സംസ്ഥാന സർക്കാർ രണ്ട് ആഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം ഫയൽ ചെയ്യണം.കേസ് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യമായെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.കരാറുകാര്‍ക്ക് പണം കൊടുക്കുന്നത് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നു.മുഖ്യമനത്രിയുടെ അടുപ്പക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേട്ടമുണ്ടാക്കാനുള്ള തട്ടിപ്പ് പദദ്ധതിയിലെ ക്രമക്കേട് ഹൈക്കോടതിയില്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

-