ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകം അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്പി, ഡിഎസ്പി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്

0


ലക്‌നൗ :ഹത്രാസ് കൂട്ടബലാത്സംഗ കൊലപാതകത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ , ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍നിന്ന് അന്വേഷണ സംഘങ്ങള്‍ വിശദമായ മൊഴിയെടുത്തിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്പി, ഡിഎസ്പി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണഘട്ടത്തില്‍ എസ്.ഐ.ടി പുറത്തുവിട്ടത് വിവാദമായിരുന്നു

അതേസമയം കേസിൽ സി ബി ഐ വേഷണം പുരോഗമിക്കുകയാണ് .കഴിഞ്ഞ ഇവസ്സം സിബി യെ സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തിയിരുന്നു . പ്രതികളായിൽ ഒരാളുടെ വീട്ടിൽനിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തിരുന്നു.

You might also like

-