ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ കശ്മീരി പെണ്‍കുട്ടികളെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന ആവശ്യവുമായി വനിതാ കമ്മീഷന്‍
സുന്ദരികളായ വെളുത്ത നിറമുള്ള കശ്‌മീരി പെൺകുട്ടികളെ വിവാഹം കഴിക്കാമെന്ന തിരിച്ചറിവ് തന്റെ പാർട്ടിയിലെ പ്രവർത്തകർക്ക് പുതിയ ഊർജം നൽകുന്നുണ്ടെന്ന ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ വിക്രം സായ്‌നിയുടെ പ്രസ്‌താവന കഴിഞ്ഞ ദിവസം വിവാദത്തിലായിരുന്നു.
കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ കശ്മീരി പെണ്‍കുട്ടികളെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന ആവശ്യവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മളിവാള്‍.
തന്റെ പരാമര്‍ശമോര്‍ത്ത് മുഖ്യമന്ത്രി ലജ്ജിക്കണം. വഴിയോരത്തെ പൂവാലന്‍മാരെ പോലെയാണ് അദ്ദേഹം സംസാരിച്ചത്. സ്ത്രീകള്‍ കേവലം ഒരു വസ്തുവാണെന്ന നിലയ്ക്കാണ് അദ്ദേഹം സംസാരിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യം മുഴുവന്‍ കശ്മീര്‍ ജനതക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, ഖട്ടാര്‍ സംസ്കാര ശൂന്യമായ പരാമര്‍ശം നടത്തുകയാണെന്നും സ്വാതി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഖട്ടാറിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സ്വാതി ആവശ്യപ്പെട്ടു. ഇത്തരം മന്ത്രിമാര്‍ നാടിന് ആപത്താണെന്നും സ്വാതി കൂട്ടിച്ചേര്‍ത്തു. ഖട്ടാറിനെ പോലെയുള്ളവര്‍ സ്ത്രീകളുടെ അന്തസിനെ അവഹേളിക്കുകയാണെന്നും സ്വാതി പറഞ്ഞു.
കശ്മീരി പെണ്‍കുട്ടികള്‍ക്കെതിരായ പരാമര്‍ശം; ഹരിയാന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് വനിതാ കമ്മീഷന്‍
ഇനി കശ്മീരിൽ നിന്നുള്ള പെൺകുട്ടികളെ വിവാഹത്തിനായി കൊണ്ടുവരാമല്ലോയെന്നായിരുന്നു ഖട്ടാറിന്റെ പരാമര്‍ശം. ഫത്തേഹാബാദില്‍ നടന്ന ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി’ വിജയകരമായിരുന്നു എന്ന് പറഞ്ഞ ഖട്ടാര്‍, നമ്മുടെ മന്ത്രി ഒ.പി ധന്‍കര്‍ പറയാറുണ്ടായിരുന്നു, ബിഹാറില്‍ നിന്ന് മരുമക്കളെ കൊണ്ടുവരുമെന്ന്. ഇപ്പോള്‍ കശ്മീരിലേക്കുള്ള വഴി കൂടി തുറന്നുകിട്ടിയെന്ന് ആളുകള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഇനി ഞങ്ങള്‍ കശ്മീരിൽ നിന്ന് പെൺകുട്ടികളെ കൊണ്ടുവരും. ” – ഖട്ടാര്‍ പറഞ്ഞു. പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്ക് വളരെ കുറവായിരുന്നു ഹരിയാനയില്‍. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി’ സര്‍ക്കാര്‍ തുടങ്ങിയ ശേഷം ജനന നിരക്ക് 850 ല്‍ നിന്ന് 933 ആയി ഉയര്‍ന്നു. ഇനി അത് ആയിരം ആണ്‍കുട്ടികള്‍ക്ക് ആയിരം പെണ്‍കുട്ടികള്‍ എന്ന നിരക്കിലേക്ക് എത്തിക്കുമെന്നും ഖട്ടാര്‍ കൂട്ടിച്ചേര്‍ത്തു.
സുന്ദരികളായ വെളുത്ത നിറമുള്ള കശ്‌മീരി പെൺകുട്ടികളെ വിവാഹം കഴിക്കാമെന്ന തിരിച്ചറിവ് തന്റെ പാർട്ടിയിലെ പ്രവർത്തകർക്ക് പുതിയ ഊർജം നൽകുന്നുണ്ടെന്ന ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ വിക്രം സായ്‌നിയുടെ പ്രസ്‌താവന കഴിഞ്ഞ ദിവസം വിവാദത്തിലായിരുന്നു.