മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ, വെള്ളാരംകുന്നിൽ കർഷകന്റെ ജീവനെടുത്ത നരഭോജി കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം

കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. അതിശയം 1972 ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം നരഭോജി കടുവയെ വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാരുടെ ആവശ്യം .മയക്കുവെടിവച്ചു കടുവയെ പിടികൂടിയ ശേഷം വീണ്ടും കട്ടായി വിറ്റാൽ കടുവ വീണ്ടും ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി പ്രശനമുണ്ടാക്കുമെന്നു നാട്ടുകാർ പറയുന്നു

0

കൽപ്പറ്റ | വയനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുന്നു.
നരഭോജി കടുവയെ പിടികൂടാതെ മരിച്ച തോമസിന്റെ മൃത ദേഹം സംസ്കരിക്കേണ്ടന്ന നിലപാടിലാണ് നാട്ടുകാർ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂട് സ്ഥാപിച്ചു. വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. മുത്തങ്ങ ആനപന്തിയിൽ നിന്ന് കുങ്കിയാനയെയും വെള്ളാരംകുന്നിൽ എത്തിച്ചു. കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. അതിശയം 1972 ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം നരഭോജി കടുവയെ വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാരുടെ ആവശ്യം .മയക്കുവെടിവച്ചു കടുവയെ പിടികൂടിയ ശേഷം വീണ്ടും കട്ടായി വിട്ടാൽ കടുവ വീണ്ടും ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി പ്രശനമുണ്ടാക്കുമെന്നു നാട്ടുകാർ പറയുന്നു.

സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കടുവഭീതി തുടരുന്നതിനാൽ തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എടവക പഞ്ചായത്തിലെ രണ്ട് സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് മരിച്ചത്.

പുതുശ്ശേരി പഞ്ചായത്തിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കാണ് വെള്ളിയാഴ്ച അവധി നൽകിയത്. ജില്ല കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.ഇന്നലെ രാവിലെ കൃഷിയിടത്തില്‍ വച്ച് പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവിനെ കടുവ അക്രമിച്ചിരുന്നു. ആക്രമണത്തില്‍ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. പരുക്കേറ്റ കർഷകൻ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനത്തെ തുടർന്ന് മരണപ്പെട്ടു.

You might also like

-