കാട്ടാന ആക്രമണം വയനാട്ടിൽ ഇന്ന് ഹർത്താൽ .ആനയെ മായ്ക്ക് വെടിവച്ചു പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും

നാല് കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാവും ഇന്നത്തേയും ദൗത്യം. ഏറുമാടം കെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കും. റേഡിയോ സിഗ്നലുകൾ കൃത്യമായി ലഭിക്കാത്തതും ഒരാൾപൊക്കത്തിലുള്ള കുറ്റിക്കാടുകളും ആനയെ മയക്കുവെടി വെക്കുന്നതിന് തിരിച്ചടിയാണ്.

0

മാനന്തവാടി| വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനെതിരെ സർക്കാർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് കർഷക സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ .ആനയെ പിടികൂടാൻ വൈകുന്നതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി നൽകി .ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തിൽ പുലർച്ചെ അഞ്ചരയോടെ ബേലൂർ മഗ്നയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി.
നാല് കുങ്കിയാനകളുടെ സഹായത്തോടെ തന്നെയാവും ഇന്നത്തേയും ദൗത്യം. ഏറുമാടം കെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കും. റേഡിയോ സിഗ്നലുകൾ കൃത്യമായി ലഭിക്കാത്തതും ഒരാൾപൊക്കത്തിലുള്ള കുറ്റിക്കാടുകളും ആനയെ മയക്കുവെടി വെക്കുന്നതിന് തിരിച്ചടിയാണ്.മണ്ണുണ്ടി മേഖലയിൽ തന്നെ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ഒരുക്കം തുടങ്ങി. ഇടവേളകളിൽ ആനയുടെ സിഗ്നൽ കിട്ടുന്നുണ്ട്. അതിനനുസരിച്ചാണ് ട്രാക്കിംഗ് ടീം ആനയുടെ അടുത്തേക്ക് നീങ്ങുന്നത്

സ്ഥലവും സന്ദർഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കും. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തമ്പടിച്ചിട്ടുള്ള ആന, കുകികളെ കാണുമ്പോൾ ഒഴിഞ്ഞു മാറുകയാണ്. നാട്ടുകാരുടെ പ്രതിഷേധം കൂടി ശക്തമായതിനാൽ, എത്രയും പെട്ടെന്ന് മോഴയെ പിടിക്കാനാണ് വനംവകുപ്പിൻ്റെ നീക്കങ്ങൾ. പൊന്തക്കാടുകൾക്കിടയിൽ മറയുന്നതാണ് മോഴയുടെ രീതി. ഇന്നലെ പലതവണ മയക്കുവെടിക്ക് ഒരുങ്ങിയെങ്കിലും ഭാഗ്യം മോഴയ്ക്ക് ഒപ്പമായിരുന്നു200 അംഗ ദൗത്യസേനയെയാണ് മിഷൻ ബേലൂർ മഗ്നയ്ക്കു വേണ്ടി നിയോഗിച്ചിട്ടുള്ളത്. ദൗത്യ സംഘം 10 ടീമായി പിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തും. മയക്കുവെടി വെച്ചാൽ ആനയെ മുത്തങ്ങയിലേക്ക് മാറ്റും. കർണാടക വനത്തിലേക്ക് കടക്കാതിരിക്കാനും ശ്രമം നടത്തുന്നുണ്ട്

You might also like

-