അടിയന്തിരാവസ്ഥയുടെ അരനൂറ്റാണ്ട് ! ഒറ്റരാത്രികൊണ്ട് രാജ്യം ജയിലറയാക്കി ഇന്ദിരാ ഗാന്ധി
1975 ജൂണ്‍ 12. അലഹബാദ് ഹൈക്കോടതിയില്‍ നിന്നൊരു സുപ്രധാന വിധി വന്നു, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയിരിക്കുന്നു. ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ഇന്ദിരയെ വിലക്കിയാണ് വിധി. തനിക്കെതിരായ വിധി വന്നതിന്‍റെ പതിമൂന്നാം നാള്‍, അതായത് 1975 ജൂൺ 25ന് ഇന്ദിരയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ ഒറ്റവരി ഉത്തരവെത്തി. രാജ്യത്ത് അടിയന്തരാവസ്ഥ !
ഡൽഹി |ജനാധിപത്യത്തിന്റെ ഇരുണ്ട ദിനമായി ചരിത്രത്തിൽ അടയാളപ്പെട്ട് ഇന്നും രാജ്യത്തെ നടുക്കുന്ന ആഭ്യന്തര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ട് 49 വർഷം. 49വർഷം മുമ്പ് മറ്റൊരു ജൂൺ 25-നാണ് രാജ്യത്ത് അടിയന്തരവാസസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.1975 ജൂണ്‍ 12. അലഹബാദ് ഹൈക്കോടതിയില്‍ നിന്നൊരു സുപ്രധാന വിധി വന്നു, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയിരിക്കുന്നു. ആറുവർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ഇന്ദിരയെ വിലക്കിയാണ് വിധി. തനിക്കെതിരായ വിധി വന്നതിന്‍റെ പതിമൂന്നാം നാള്‍, അതായത് 1975 ജൂൺ 25ന് ഇന്ദിരയുടെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ ഒറ്റവരി ഉത്തരവെത്തി. രാജ്യത്ത് അടിയന്തരാവസ്ഥ !
ഒറ്റരാത്രികൊണ്ട് രാജ്യം ഒരു ജയിലായി മാറിയ ചരിത്രമാണ് അടിയന്തരാവസ്ഥയുടേത്. പൗരാവകാശങ്ങള്‍ അസാധുവായി. സകല അധികാരങ്ങളും ഇന്ദിര എന്ന ഒരൊറ്റ വ്യക്തിയില്‍ കേന്ദ്രീകരിച്ചു. തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കപ്പെട്ടു. ജനാധിപത്യ ഇന്ത്യയുടെ ഇരുണ്ട നാളുകളാണ് പിന്നീട് അനാവരണം ചെയ്യപ്പെട്ടത്. മാധ്യമങ്ങൾക്ക് സെൻസർഷിപ്പ്,ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, മുലായം സിംഗ് യാദവ്, ജോർജ് ഫെർണാണ്ടസ്, എ.ബി വാജ്‌പേയി, അദ്വാനി തുടങ്ങിയ പ്രതിപക്ഷനേതാക്കൾ കൽത്തുറുങ്കിലായി, നിർബന്ധിത വന്ധ്യംകരണം പോലെ, ഇന്ദിര ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ നിരുത്തരവാദപരമായുള്ള അധികാരപ്രയോഗങ്ങൾ… നടുക്കുന്ന ജനാധിപത്യധ്വംസനങ്ങളാണ് അക്കാലത്ത് നടന്നത്.
ജയപ്രകാശ് നാരായണ്‍, രാജ് നാരായണ്‍, മൊറാര്‍ജി ദേശായി, ചൗധരി ചരണ്‍സിങ്, ജെ.ബി. കൃപലാനി, അടല്‍ ബിഹാരി വാജ്പേയി, ജോര്‍ജ് ഫെര്‍ണാണ്ടസ്, ലാല്‍ കൃഷ്ണ അദ്വാനി, സീതാറാം യെച്ചൂരി, വിഎസ് അച്യുതാനന്ദൻ, പിണറായി വിജയന്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടുകിടന്നു. കേരളത്തെ നടുക്കിയ രാജന്‍ കൊലപാതകമടക്കം പല ക്രൂരതകള്‍ക്കും രാജ്യം സാക്ഷിയായി.
ഇന്ത്യന്‍ യൗവ്വനം പക്ഷേ കാഴ്ച്ചക്കാരായി നിന്നില്ല. തെരുവുകളില്‍ ഇന്ത്യയെന്നാല്‍ ഇന്ദിരയല്ലെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയല്ലെന്നുമുള്ള മുദ്രാവാക്യങ്ങളുയര്‍ന്നു. ഒടുക്കം 643 ദിവസം നീണ്ടുനിന്ന ആ ഇരുണ്ട കാലത്തിന് ഇന്ദിര തന്നെ വിരാമമിട്ടു. 1977 ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. ഇന്ദിരാ ഗാന്ധി റായ്ബറേലിയിലും മകന്‍ സഞ്ജയ് ഗാന്ധി അമേഠിയിലും പരാജയപ്പെട്ടു. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടിയെ അധികാരത്തിലേറ്റി രാജ്യം ഇന്ദിരയോട് പ്രതികാരം വീട്ടി.
അധികാരശക്തികളാൽ പൗരസ്വാതന്ത്ര്യം എങ്ങനെ അട്ടിമറിക്കപ്പെടാം എന്നതിന്റെ ചരിത്രപാഠമായി അടിയന്തരാവസ്ഥയുടെ ഓര്‍മകളിന്ന് അമ്പതാണ്ട് കുറിക്കുകയാണ്.
കേരളത്തിൽ അന്ന് സി അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി. ആഭ്യന്തരമന്ത്രി കെ കരുണാകരനും. കോഴിക്കോട് റിജീയണൽ എഞ്ചിനീയറിങ് കോളജ് വിദ്യാർത്ഥിയായിരുന്ന രാജൻ അക്കാലത്തെ ഭരണകൂട ഭീകരതയുടെ രക്ഷസാക്ഷിയായി. 21 മാസങ്ങൾക്കുശേഷം 1977 മാർച്ച് 21-ന് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിൻവലിച്ച്, പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അടിച്ചമർത്തലിന് എതിരെയുള്ള ജനവികാരം ഇന്ദിരയ്‌ക്കെതിരായ വോട്ടായി മാറി. മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനതാപാർട്ടി അധികാരത്തിലേറി. അമിതാധികാരപ്രയോഗത്തിന് ഇന്ത്യൻ ജനത നൽകിയ മറുപടിയായിരുന്നു തെരെഞ്ഞെടുപ്പ് ഫലം .