ഹലാൽ “മതപരമായി ചേരിതിരിക്കാനുള്ള ബി ജെ പി ശ്രമം : കോടിയേരി
മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറുണ്ട്. കേരളത്തിലത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നാണ് ഇത് കാണിക്കുന്നത്.
തിരുവനന്തപുരം | ഹലാൽ വിഷയം ബി ജെ പി ഉയർത്തികൊണ്ടുവരുന്നത് കേരളീയ സമൂഹത്തെ മതപരമായി ചേരിതിരിക്കാൻ ആർഎസ്എസ് ശ്രമത്തിന്റെ ഭാഗമെന്ന് സിപിഎം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്. വിവാദമുണ്ടാക്കി മതമൈത്രി തകര്‍ക്കാനാണ് നീക്കം. ഇത് അനുവദിക്കില്ലെന്ന് കോടിയേരി പറഞ്ഞു. “മതപരമായി ചേരിതിരിക്കാനുള്ള പ്രചാരണങ്ങള്‍ ബിജെപി മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറുണ്ട്. കേരളത്തിലത് അത്രത്തോളം വന്നിരുന്നില്ല. എന്നാല്‍ കേരളത്തിലും അത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചെന്നാണ് ഇത് കാണിക്കുന്നത്. പൊതുസമൂഹം അതിനെതിരാണെന്ന് വന്നപ്പോള്‍ സംസ്ഥാന നേതൃത്വം അതിനെ തള്ളിക്കളഞ്ഞു. അത്തരം നിലപാടുകള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന നില ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. അത് കേരളീയ സമൂഹത്തിലെ മതമൈത്രി തകര്‍ക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരും. മതമൈത്രി തകര്‍ക്കാനുള്ള നീക്കം കേരളീയ സമൂഹം അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല”- കോടിയേരി പറഞ്ഞു.ബിജെപിക്കുള്ളില്‍ തന്നെ ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ട്. ഇത്തരം പ്രചാരണം കേരളത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു
ഹലാൽ വിഷയത്തിൽ ബിജെപിക്ക് തന്നെ വ്യക്തമായ ഒരു നിലപാടില്ല. പല തരത്തിലുള്ള പ്രചാരണങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. കേരളത്തിലിത് വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു. എല്‍ജെഡിയുടെ മന്ത്രി ആവശ്യം കോടിയേരി തള്ളി. ഓരോ പാർട്ടികൾക്കും അവകാശവാദങ്ങൾ ഉണ്ടാകും. ഇപ്പോൾ അത് പരിഗണിക്കാനാവില്ല. ജനതാ പാർട്ടികൾ ഒന്നിക്കണം എന്നാണ് സിപിഎം അഭിപ്രായം. പാർട്ടികളിലെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കട്ടെ. സമാനഗതിയിൽ ചിന്തിക്കുന്നവരെല്ലാം ഒന്നിച്ച് നിൽക്കുന്നതാണ് നല്ലതെന്ന് നേരത്തെ പറഞ്ഞതാണെന്നും കോടിയേരി വിശദീകരിച്ചു.ഓരോ പാർട്ടികൾക്കും അവകാശവാദങ്ങൾ ഉണ്ടാകുമെന്നും ഇപ്പോൾ പരിഗണിക്കാൻ കഴിയില്ലെന്നും കോടിയേരി പറഞ്ഞു. ജനതാ പാർട്ടികൾ ഒന്നിക്കണമെന്നാണ് സിപിഎം അഭിപ്രായമെന്നും കോടിയേരി പറഞ്ഞു