എച്ച് 1 ബി വിസ പ്രീമിയം പ്രോസസിംഗ് പുനരാരംഭിച്ചു
2019 വര്‍ഷത്തേക്കുള്ള 85000 അപേക്ഷകള്‍ പരിശോധിച്ചു തീരുമാനമെടുക്കേണ്ടതുണ്ട്. ഇതില്‍ 2000 വിസ അപേക്ഷകര്‍ അമേരിക്കന്‍ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന ബിരുദം കരസ്ഥമാക്കിയവരാണ്.
വാഷിംഗ്ടണ്‍ ഡി സി: എച്ച് 1 ബി വിസ പ്രീമിയം പ്രോസസിന് പുനരാരംഭിക്കുന്നതിന് യു എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമ്മിഗ്രേഷന്‍ സര്‍വ്വീസ് തീരുമാനിച്ചു. ഇന്ന് മുതല്‍ ജനുവരി 28 മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും.കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പ്രീമിയം പ്രോസസിംഗ് തല്‍ക്കാലം നിറുത്തി വെച്ചിരിക്കുകയായിരുന്നു.
ഫെബ്രുവരി 19 വരെയായിരുന്നു സസ്‌പെന്‍ഷന്‍ കാലാവധി എങ്കിലും ജനുവരി 28 മുതല്‍ വീണ്ടും കമ്പനികള്‍ക്ക് വിസക്ക് വേണ്ടി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചു 15 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് ഇമ്മിഗ്രേഷന്‍ സര്‍വ്വീസ് അറിയിച്ചു. 2019 വര്‍ഷത്തേക്കുള്ള 85000 അപേക്ഷകള്‍ പരിശോധിച്ചു തീരുമാനമെടുക്കേണ്ടതുണ്ട്. ഇതില്‍ 2000 വിസ അപേക്ഷകര്‍ അമേരിക്കന്‍ സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന ബിരുദം കരസ്ഥമാക്കിയവരാണ്.
കഴിഞ്ഞ വര്‍ഷം പ്രീമിയം പ്രോസസിംഗ് ഫീ പതിനഞ്ച് ശതമാനം വര്‍ദ്ധിപ്പിച്ചു 1410 ഡോളര്‍ ആക്കിയിരുന്നു.2019 വര്‍ഷത്തേക്ക് 85000 എച്ച് 1 ബി വിസകളാണ് അനുവദിക്കുന്നതെങ്കിലും ആകെ അപേക്ഷകരുടെ എണ്ണം 190098 ആണ് പ്രീമിയം പ്രോസസ്സിംഗ് ആരംഭിച്ചു എന്ന വാര്‍ത്ത അത്ര ആശാവാഹമല്ലെന്നും, വളരെ പരിമിതമായ ഗുണം മാത്രമാണിതിനുള്ളതെന്നും ഇമ്മിഗ്രേഷന്‍ അറ്റോര്‍ണി സാം അസയര്‍ അഭിപ്രായപ്പെട്ടു.