ടെക്‌സസ് ബെയലര്‍ ഹോസ്പിറ്റലിനു ഗുപ്ത അഗര്‍വാളിന്റെ 5 മില്യന്‍ ഡോളര്‍ സംഭാവന 

ഹൃദയസംബന്ധമായ രോഗങ്ങളെ കുറിച്ചു ഗവേഷണം നടത്തുന്നതിനാണ് ഈ സംഖ്യ ഉപയോഗിക്കുക എന്ന് ഗുപ്ത അഗര്‍വാള്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷ്ണല്‍ സ്ഥാപകരായ സതീഷ്, യാസ്മിന്‍ ഗുപ്ത എന്നിവര്‍ അറിയിച്ചു.

0

പ്ലാനോ (ഡാളസ്): ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെയ്‌ലര്‍ സ്‌കോട്ട് ആന്റ് വൈറ്റ് ഹെല്‍ത്ത് ഫെസിലിറ്റിക്ക് ഇന്ത്യന്‍ വംശജരായ ഗുപ്ത അഗര്‍വാള്‍ ഫൗണ്ടേഷന്‍ 5 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി.

ഹൃദയസംബന്ധമായ രോഗങ്ങളെ കുറിച്ചു ഗവേഷണം നടത്തുന്നതിനാണ് ഈ സംഖ്യ ഉപയോഗിക്കുക എന്ന് ഗുപ്ത അഗര്‍വാള്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷ്ണല്‍ സ്ഥാപകരായ സതീഷ്, യാസ്മിന്‍ ഗുപ്ത എന്നിവര്‍ അറിയിച്ചു.

വിദ്യാഭ്യാസവും, അറിവും ലഭിക്കുന്നതു ജീവിതത്തിന്റെ സമൂല പരിവര്‍ത്തനത്തിനിടയാക്കുമെന്ന് ഇവര്‍ പറഞ്ഞു.

സമൂഹത്തിന്റെ ആരോഗ്യകരമായ വളര്‍ച്ച ലക്ഷ്യമിട്ടു, വിവിധ പദ്ധതികള്‍ക്കായി ഉദാര സംഭാവന നല്‍കുന്നവര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സംഭാവന സ്വീകരിച്ചുകൊണ്ടു ബെയ്‌ലര്‍ സ്‌ക്കോട്ട് ആന്റ് വൈറ്റ് ഡാളസ് ഫൗണ്ടേഷന്‍ പ്രസിഡന്റ് റോളന്റ് കെ.റോബിന്‍സണ്‍ പറഞ്ഞു.

ഹൃദയശസ്ത്രക്രിയക്ക് ആഗോള അംഗീകാരം ലഭിച്ചിട്ടുള്ള പ്ലാനോയിലെ ബെയ്‌ലര്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്ക് വിദഗ്ദ പരിശീലനം നല്‍കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കാമെന്ന് ടെക്‌സസ്സില്‍ തന്നെ താമസിക്കുന്ന ഗുപ്ത പറഞ്ഞു.

സതീഷിന്റേയും, യാസ്മിന്റേയും പിതാക്കന്മാര്‍ക്ക് 1980 ല്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയത് ഈ ഹാര്‍ട്ട് ഹോസ്പിറ്റലിലാണ്. ഇന്ത്യയിലായിരുന്ന ഇവരെ ടെക്‌സസില്‍ ശസ്ത്രക്രിയക്കുവേണ്ടിയാണ് കൊണ്ടു വന്നിരുന്നത്. ഇവരുടെ മക്കള്‍ സമാന്ത ഗുപ്ത (മെഡിക്കല്‍ പ്രൊഫഷ്ണല്‍ ഫൗണ്ടേഷന്‍ കമ്മിറ്റി അംഗമാണ്.

You might also like

-