കണ്ണൂരിൽ മാവോയിസ്റ്റുകളുമായി വെടിവെയ്പ്പ് രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം
വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്.തണ്ടർബോൾട്ട്, ആന്റി നക്സൽ ഫോഴ്സ്, സ്പെഷൽ ഓപറേഷൻ ഗ്രൂപ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിലിനിടെയാണു വെടിവയ്പുണ്ടായത്
കണ്ണൂര്‍| കണ്ണൂര്‍ അയ്യന്‍കുന്ന് വനത്തില്‍ വെടിവെയ്പ്പ്. വെടിവെപ്പില്‍ രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്.തണ്ടർബോൾട്ട്, ആന്റി നക്സൽ ഫോഴ്സ്, സ്പെഷൽ ഓപറേഷൻ ഗ്രൂപ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിലിനിടെയാണു വെടിവയ്പുണ്ടായത്. ലോക്കൽ സ്റ്റേഷനുകളിലെ പൊലീസുകാരെയും വനത്തിലേക്കു ലോക്കൽ സ്റ്റേഷനുകളിലെ പൊലീസുകാരെയും വനത്തിലേക്കു നിയോഗിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരെ ഉരുപ്പുംകുറ്റിയിൽ പൊലീസ് തടഞ്ഞു. ഉരുപ്പുംകുറ്റി ടൗണിൽ വെടിയൊച്ച കേൾക്കാം.
സ്ഥലത്തുനിന്നും വലിയ രീതിയിലുള്ള വെടിവെപ്പിന്‍റെ ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. പത്ത് മിനിട്ടോളം വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെതുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടു. വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. പരിശോധനയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു.സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. വെടിവെയ്പ്പില്‍ പൊലീസിന് പരിക്കേറ്റിട്ടില്ല. സ്ഥലത്ത് രക്തതുള്ളികള്‍ ഉള്‍പ്പെടെ കണ്ടെത്തിയതിനാലാണ് മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റിണ്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നത്. സ്ഥലത്ത് പൊലീസ് പരിശോധന തുടരുകയാണ്. ഉന്നത പൊലീസ് സംഘം ഉള്‍പ്പെടെ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.