പൊലീസിന് നേരെ ബോംബാക്രമണം നടത്തി  രക്ഷപ്പെട്ട ഗുണ്ടയെ  അറസ്റ്റ് ചെയ്തു

ഒരു കേസിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് പേട്ട സ്റ്റേഷനിൽ നിന്നും പൊലീസുകാർ അനിലിനെ പിടികൂടാൻ കൊച്ചുവേളിയിലെ താമസസ്ഥലത്ത് എത്തിയത്. പൊലീസിനുനേരെ ബോംബെറിഞ്ഞ ശേഷം ഭാര്യ രേഖയുമായി അനിൽ രക്ഷപ്പെട്ടു. 22 കേസുകളിലെ പ്രതിയാണ്

0

തിരുവനന്തപുരം: പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട ഗുണ്ടയെ  അറസ്റ്റ് ചെയ്തു. കൊച്ചുവേളി സ്വദേശിയായ ജാങ്കോ കുമാറെന്ന അനിൽകുമാറിനെയാണ് പേട്ട സിഐ ബിജുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.ഇയാൾക്കെതിരെയുള്ള ഒരു കേസിൽ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് പേട്ട സ്റ്റേഷനിൽ നിന്നും പൊലീസുകാർ അനിലിനെ പിടികൂടാൻ കൊച്ചുവേളിയിലെ താമസസ്ഥലത്ത് എത്തിയത്. പൊലീസിനുനേരെ ബോംബെറിഞ്ഞ ശേഷം ഭാര്യ രേഖയുമായി അനിൽ രക്ഷപ്പെട്ടു. 22 കേസുകളിലെ പ്രതിയാണ് പൊലീസിനെ ആക്രമിച്ച അനിൽ. രേഖയെ അടുത്ത ദിവസം പൊലീസ് വേളിയിൽ നിന്നും അറസ്റ്റ് ചെയ്തു.

പിന്നീട്, അനിലും കൂട്ടാളിയായ അഖിലും ചേർന്ന് ഒരു ക്വട്ടേഷൽ ഏറ്റെടുത്ത വിവരം പൊലീസിന് ലഭിച്ചു. ബോംബും ആയുധനങ്ങളുമായി ഇന്ന് പുലർച്ചെ പേട്ട സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അനിലിനെ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിക്ക് പിന്നിലുള്ള ഒരു പുരയിടത്തിൽ നിന്നും നിന്നും അറസ്റ്റ് ചെയ്തു.ഇയാളെ പോലീസ് ചോദ്യത്തെ ചെയ്തുവരികയാണ്

You might also like

-