കാണ്‍പൂരിൽ ഗുണ്ടാസംഘത്തിന്‍റെ വെടിയേറ്റ് ഡിവൈഎസ്‍പിഅടക്കം 8 പോലീസുകാർ കൊല്ലപ്പെട്ടു
നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.
കാൺപൂർ :യുപിയിലെ കാണ്‍പൂരിൽ ഗുണ്ടാസംഘത്തിന്‍റെ ഡിവൈഎസ്‍പിഅടക്കം 8 പോലീസുകാർ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശംഅദ്ദേഹം പൊലീസിന് നിർദേശം നൽകി .ഡിവൈഎസ്‍പി ദേവേന്ദ്ര മിശ്രയാണ് കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. 3 സബ് ഇന്‍സ്പെക്ടര്‍മാരും നാല് കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ട മറ്റ് ഏഴുപേര്‍. പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കുപ്രസിദ്ധ കുറ്റവാളിയായ ഹിസ്റ്ററി ഷീറ്റർ വികാസ് ദുബേയ്‌ക്കെതിരെ തേടിയെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളെ ജെസിബികൾ ഉപയോഗിച്ച വഴിതടയുകയും , വാഹനാളിൽനിന്നും ഇറങ്ങിയ ഉദോഗസ്ഥരെ കുറ്റവാളികൾ വെടിവച്ചു. തിരിച്ചടിക്കാൻ പോലീസിന്റെ ഭാഗത്തുനിന്നും ക്ഷമ നടന്നെങ്കിലും കുറ്റവാളികളുടെ ഉയരത്തിൽ നിന്നുള്ള ഒളിഞ്ഞിരുന്നുള്ള ആക്രമണത്തിലാണ് , 8 പോലീസ്പേ ഉദ്യോഗസ്ഥർ മരിച്ചതെന്നാണ് 307-ാം വകുപ്പ് പ്രകാരം കേസെടുത്തുവെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു