അറബ്‌ലോകത്ത് കത്തി പടർന്ന് കോവിഡ് 19 , നിയന്ത്രണം ശ്കതമാക്കി ഗൾഫ്

സൗദിക്കും കുവൈത്തിനും ഖത്തറിനും പിന്നാലെ യു.എ.ഇയും പൂർണ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. കുവൈത്തിനു പിന്നാലെ സൗദിയിൽ 21 ദിവസത്തേക്ക് രാത്രികാല കർഫ്യുവും ഏർപ്പെടുത്തി.

0

ദുബായ് :ഗള്‍ഫിലും കോവിഡ് രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. സൗദിയിൽ 51ഉം യു.എ.ഇയിൽ 45ഉം പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കുവൈത്തിൽ ഒന്നും ബഹ്റൈനിൽ 39ഉം ഖത്തറിൽ ഏഴും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചക്കാലത്തേക്ക് എല്ലാ വിമാനസർവീസുകളും റദ്ദാക്കിയ യു.എ.ഇ, രാജ്യത്തെ ഷോപ്പിങ്ങ് കേന്ദ്രങ്ങൾ അടച്ചിടാനും തീരുമാനിച്ചു. സൗദിക്കും കുവൈത്തിനും ഖത്തറിനും പിന്നാലെ യു.എ.ഇയും പൂർണ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. കുവൈത്തിനു പിന്നാലെ സൗദിയിൽ 21 ദിവസത്തേക്ക് രാത്രികാല കർഫ്യുവും ഏർപ്പെടുത്തി.

ഇന്ന് 51 പേർക്ക് രോഗം സ്ഥിരീകരിച്ച സൗദിയിൽ 19 പേർ രോഗവിമുക്തി നേടിയതായി അധികൃതർ വ്യക്തമാക്കി. യു.എ.ഇയിൽ ഇന്ന് 7 ഇന്ത്യക്കാർ ഉൾപ്പെടെ 45 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധ കണ്ടെത്തിയിട്ടും വീട്ടിനുള്ളിൽ തങ്ങാതിരുന്ന ഒരു പ്രവാസിയിൽ നിന്നാണ് 17 പേർക്ക് വൈറസ് ബാധയുണ്ടായത്. അതേസമയം രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 41 ആയി. കുവൈത്തിൽ ഒരാൾക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1600ൽ എത്തുകയും രോഗവ്യാപനം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കുന്നത്. നാളെ രാത്രി മുതൽ യാത്രാ, ട്രാൻസിറ്റ് വിമാനങ്ങൾ യു.എ.ഇ പൂർണമായും നിർത്തും. പുറമെ നിന്നുള്ള വിമാനങ്ങളും ഇറങ്ങില്ല. ചരക്കു ഗതാഗതത്തിനു മാത്രമായി വിമാനത്താവളങ്ങൾ ചുരുങ്ങും. അവശ്യ വസ്തുക്കൾ, ഭക്ഷ്യവിപണന കേന്ദ്രങ്ങൾ, ഫാർമസികൾ ഒഴികെ യു.എ.ഇയിലെ എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളും രണ്ടാഴ്ചക്കാലം അടച്ചിടും.
ഖത്തറില്‍ പുതിയ 7 കോവിഡ് ബാധിതര്‍ കൂടി. ഇതില്‍ അഞ്ച് പേര്‍ പ്രവാസികളും രണ്ട് പേര്‍ സ്വദേശികളുമാണ്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 501 ആയി. നാല് പേര്‍ കൂടി രോഗ വിമുക്തി നേടി. ഇതോടെ മൊത്തം രോഗ വിമുക്തി നേടിയവര്‍ 37 ആയി. മൊത്തം പരിശോധന നടത്തിയവരുടെ എണ്ണം 11354 ആയി.കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തര്‍ അമീര്‍ വിവിധ അവശ്യവസ്തുക്കള്‍ക്ക് പ്രഖ്യാപിച്ച നികുതിയിളവ് പ്രാബല്യത്തില്‍ വന്നു. ഭക്ഷ്യവസ്തുക്കള്‍ക്കും ഫാര്‍മസി വസ്തുക്കള്‍ക്കുമാണ് ഇളവ് അനുവദിച്ചത്.

യുഎഇയിൽ റെസിഡൻസ് വിസയുള്ള പ്രവാസികൾ നാട്ടിലാണെങ്കിൽ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. അടിയന്തരഘട്ടങ്ങളിൽ പ്രവാസികളെ ബന്ധപ്പെടാനും മടക്കയാത്ര എളുപ്പമാക്കാനുമാണ് ഈ സംവിധാനമെന്ന് മന്ത്രാലയം അറിയിച്ചു.മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴസ് ആൻഡ് ഇന്റർനാഷണൽ കോഓപറേഷന്റെ www .mofaic. gov.ae എന്ന വെബ്സൈറ്റിലാണ് പ്രവാസികൾ പേര് രജിസ്റ്റർ ചെയ്യേണ്ടത്.

You might also like

-