കോവിഡ് ഭീതിയിൽ ഗൾഫ് മേഖല കുവൈത്തിൽ കർഫ്യൂ ബഹ് റൈനിൽ ജോലി സമയം ക്രിമികരണം
ഹോം ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ച കുറ്റത്തിന് ഖത്തറില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തു.ബഹ്റൈനിൽ നാല് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 184 ആയി
ദുബായ് :കുവൈത്തിൽ വൈകുന്നേരം അഞ്ചു മണി മുതൽ പുലർച്ചെ നാലുമണി വരെ കർഫ്യൂ ഏർപ്പെടുത്തി . ശനിയാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചത് . കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്ത് കൈക്കൊണ്ടു വരുന്ന കടുത്ത നടപടികളുടെ തുടർച്ചയായാണ് കർഫ്യൂ പ്രഖ്യാപനം.ജനങ്ങൾ നിർദേശങ്ങൾ പാലിക്കാത്തതിനാലാണ് കർഫ്യൂ ഏർപ്പെടുത്താൻ നിര്ബന്ധിതരായതെന്നു ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു
ബഹ്റൈനിൽ നാല് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 184 ആയി. ഇവരിൽ 4 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ
ആരോഗ്യ നില ത്യപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 125 പേർക്ക് ഇതിനകം കോവിഡ് രോഗ വിമുക്തി ലഭിച്ചിട്ടുണ്ട്. രോഗം ബാധിച്ച് ചികിത്സയിലായിരുന്നവരിൽ 13 പേർ കൂടി കഴിഞ്ഞ ദിവസം സുഖം പ്രാപിച്ചു.ബഹ് റൈനിൽ സർക്കാരുദ്യോഗസ്ഥരായ അമ്മമാർക്ക് ജോലി വീട്ടിലിരുന്ന് ചെയ്യാം. കോവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ വീട്ടമ്മമാരായ സ്ത്രീകൾക്കായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത് പ്രകാരം സർക്കാർ മന്ത്രാലയങ്ങളിലും സർക്കാർ ഓഫീസുകളിലും ഉദ്യോഗസ്ഥരായ വനിതകൾക്ക് ഇനി വീടുകളിൽ തന്നെ ജോലി ചെയ്യാം. മാതൃദിനത്തോടനുബന്ധിച്ചാണ് വനിതകൾക്കായി രാജാവിൻ്റെ പ്രഖ്യാപനം.
.
ഹോം ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ച കുറ്റത്തിന് ഖത്തറില്‍ പത്ത് പേരെ അറസ്റ്റ് ചെയ്തു. പത്ത് പേരും ഖത്തരി പൗരന്മാരാണ്. ക്വാറന്‍റൈന്‍ സമയത്ത് പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ പരാതി നല്‍കാനായി പുതിയ നമ്പറും പുറത്തിറക്കി.സാംക്രമിക രോഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട നിയമം നമ്പര്‍ 11/1990, സാമൂഹ്യ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം നമ്പര്‍ 17/2002 എന്നിവ അനുസരിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറ്റകരമാണെന്നും, ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങി നടക്കുന്നുണ്ടെങ്കില്‍ വിവരമറിയിക്കാനായി ആഭ്യന്തര മന്ത്രാലയം പുതിയ നമ്പറും പുറത്തിറക്കി. 4457 9999 എന്ന നമ്പറിലാണ് വിളിച്ചറിയിക്കേണ്ടത്
പുറം രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് കുടുംബമായി വന്നവര്‍ക്ക് സര്‍ക്കാരിന്‍റെ ക്വാറന്‍റൈന്‍ സെന്‍ററുകളിലോ അല്ലെങ്കില്‍ വ്യക്തി താല്‍പ്പര്യം പരിഗണിച്ച് സ്വന്തം വീട്ടിലോ ക്വാറന്‍റൈനില്‍ കഴിയാം. എന്നാല്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണമെങ്കില്‍ പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെട്ട പ്രതിജ്ഞാ പത്രം ഒപ്പിട്ടുനല്‍കണം. ഈ പ്രതിജ്ഞകള്‍ തെറ്റിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ എല്ലാവരും ഖത്തരി പൌരന്മാരാണ്. ഇവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു
ഇതിനിടെ കോവിഡ് രോഗ ബാധക്കെതിരെയുള്ള ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തിൽ പങ്കെടുക്കുന്ന ആദ്യ അറബ് രാജ്യമായി ബഹ്റൈൻ. അർജൻറീന, കാനഡ, ഫ്രാൻസ്, ഇറാൻ, നോർവേ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻ്റ്, തായ്ലൻറ്, സ്പെയിൻ, ബഹ്റൈൻ എന്നീ പത്ത് രാജ്യങ്ങളാണ് സോളിഡാരിറ്റി ട്രയൽ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരീക്ഷണ ചികിൽസയിൽ പങ്കെടുക്കാൻ ഇത് വരെ സമ്മതം അറിയിച്ചിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെദ്രോസ് അദാനം ഗബ്രിയേസൂസ് അറിയിച്ചു. കോവിഡ് 19 തുടച്ചുനീക്കുന്നതിനുള്ള ഗവേഷണ പദ്ധതികളുടെ തുടക്കമായാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ വിപുലമായ പരീക്ഷണത്തിന് ഒരുങ്ങുന്നത്.