ഗൾഫിൽ കോവിഡ് മരണസംഖ്യ 276 ആയി ,സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയർന്നു

ആറ് മരണം കൂടിയായതോടെ യു.എ.ഇയിൽ കോവിഡ് മരണ സംഖ്യ 82 ആയി. വിവിധ രാജ്യക്കാരാണ് മരിച്ച ആറ് പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയർന്നു.1289 പേർക്കാണ് കഴി‍ഞ്ഞ ഒറ്റദിവസത്തിനിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.

0

റിയാദ്: ഗൾഫിൽ കോവിഡ് മരണസംഖ്യ 276 ആയി. മൂവായിരത്തിലേറെ പേർക്ക് ഇന്നലെയും രോഗം സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 48,000 പിന്നിട്ടു. ആറ് മരണം കൂടിയായതോടെ യു.എ.ഇയിൽ കോവിഡ് മരണ സംഖ്യ 82 ആയി. വിവിധ രാജ്യക്കാരാണ് മരിച്ച ആറ് പേരും കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സൗദിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയർന്നു.1289 പേർക്കാണ് കഴി‍ഞ്ഞ ഒറ്റദിവസത്തിനിടെ മാത്രം രോഗം സ്ഥിരീകരിച്ചത്.ഇതോടെ സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 18811 ആയിചികിത്സയിലിരുന്ന 174 പേർ കൂടി രോഗമുക്തരായതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്

യു.എ.ഇയെ പിന്തള്ളി രോഗികളുടെ എണ്ണത്തിൽ ഖത്തറാണ് രണ്ടാമത്. 957 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഖത്തറിൽ കോവിഡ് ബാധയേറ്റവരുടെ എണ്ണം 11244 ആയി. കുവൈത്തിൽ 213ഉം ബഹ്റൈനിൽ 76ഉം ഒമാനിൽ 51ഉം പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു.

രോഗം ഭേദമാകുന്നവരുടെ എണ്ണവും ഉയർന്നു. ഗൾഫിൽ എണ്ണായിരത്തിലേറെ പേർക്ക് രോഗം പൂർണമായും സുഖപ്പെട്ടു. കൂടുതൽ വാണിജ്യ കേന്ദ്രങ്ങളും മറ്റും തുറന്നതോടെ യു.എ.ഇയിൽ ജനജീവിതം തിരിച്ചുവരവിന്‍റെ പാതയിലാണ്. എന്നാൽ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ പരമാവധി ജാഗ്രത പുലർത്തണമെന്ന് സാമൂഹിക പ്രവർത്തകർ നിർദേശിച്ചു. കുവൈത്തിലും ഖത്തറിലും മറ്റും നിയന്ത്രണങ്ങളിൽ കാര്യമായ ഇളവില്ല. ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ചുവടെയും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷന് സംവിധാനം ഏർപ്പെടുത്തി.

You might also like

-