ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരം ഉടൻ നൽകും

കേരളത്തിന് ലഭിക്കുന്നത് 780 കോടി രൂപ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട തുക പൂർണമായും അ‌നുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്. ഇതിനായി 16,978 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ കേരളത്തിന്റെ വിഹിതമാണ് 780 കോടി രൂപ.മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതൽ തുക ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ കേന്ദ്രം നൽകാനുള്ളത്– 2,102 കോടി രൂപ.

0

ഡല്‍ഹി| ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് എത്രയും പെട്ടന്ന് ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നഷ്ടപരിഹാരം കണക്കാക്കിയതില്‍ തെറ്റുണ്ടായെന്ന വിമര്‍ശനം സംസ്ഥാനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.കേന്ദ്രബജറ്റിനു ശേഷമുള്ള ആദ്യ ജിഎസ്ടി കൗണ്‍സില്‍ യോഗമാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നത്. ജിഎസ്ടി നഷ്ടപരിഹാരം നീട്ടുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വിഷയം ഇന്ന് യോഗത്തില്‍ വിശദമായി എടുത്തില്ലെങ്കിലും പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

കേരളത്തിന് ലഭിക്കുന്നത് 780 കോടി രൂപ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട തുക പൂർണമായും അ‌നുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്. ഇതിനായി 16,978 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ കേരളത്തിന്റെ വിഹിതമാണ് 780 കോടി രൂപ.മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതൽ തുക ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ കേന്ദ്രം നൽകാനുള്ളത്– 2,102 കോടി രൂപ. തൊട്ടുപിന്നിലുള്ള കർണാടകയ്ക്ക് 1,934 കോടി രൂപയും ഉത്തർപ്രദേശിന് 1,215 കോടി രൂപയുമാണ് ലഭിക്കുക. ഏറ്റവും കുറവ് തുക നൽകാനുള്ളത് പുതുച്ചേരിക്കാണ്– 73 കോടി രൂപ.
2017ലാണ് ജിഎസ്ടി നിലവിൽ വന്നത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം 5 വർഷത്തേക്ക് കേന്ദ്രം നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. ഉൽപ്പന്നങ്ങളുടെ മേൽ ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നത്. ജൂണിൽ ഇത് അവസാനിച്ചു. അതേസമയം, കേരളം അടക്കം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നതില്‍ തീരുമാനമായില്ല.
നഷ്ടപരിഹാരം കണക്കാക്കിയതില്‍ പിഴവുണ്ടെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാനങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ട്രൈബ്യൂണല്‍ രൂപീകരിക്കുന്നത് സംബന്ധിച്ചും തീരുമാനമായിട്ടില്ല. ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുവാന്‍ ട്രൈബ്യുണല്‍ രൂപീകരിക്കാന്‍ നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കമ്മിറ്റിക്ക് മുന്‍പാകെ ഉണ്ടെങ്കിലും ഇന്നത്തെ യോഗത്തിലും തീരുമാനമായില്ല.

You might also like

-