സംസ്ഥാനത്ത് ഭക്ഷ്യവിതരണം പകുതിയായി കുറഞ്ഞെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന് യോജന പദ്ധതി നിർത്തലാക്കിയതോടെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകി വന്ന ഭക്ഷ്യ ധാന്യം പകുതിയായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം| പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമുള്ള അരി കേന്ദ്രം നിർത്തലാക്കിയത് വഴി സംസ്ഥാനത്ത് ഭക്ഷ്യവിതരണം പകുതിയായി കുറഞ്ഞെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. ഇത് ഭക്ഷ്യ ദൗർലഭ്യത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന് യോജന പദ്ധതി നിർത്തലാക്കിയതോടെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകി വന്ന ഭക്ഷ്യ ധാന്യം പകുതിയായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. നിയമ സഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് മുഴുവൻ റേഷൻ കാർഡുകളും ആധാറുമായി ബന്ധപ്പിച്ചെന്നും ഇങ്ങനെ ആധാറുമായി ബന്ധിപ്പിക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.