നയപ്രഖ്യാപന പ്രസം​ഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു

0

തിരുവനന്തപുരം | നയപ്രഖ്യാപന പ്രസം​ഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാർ എഴുതി തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസം​ഗത്തിലാണ് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗം ഗവർണ്ണർ വായിച്ചത് . സർക്കാരിന്റെ അതിശയകരമായ നേട്ടങ്ങൾക്ക് വെല്ലുവിളിയായത് കേന്ദ്രസർക്കാരാണെന്ന് വിമർശിച്ച​ ​ഗവർണർ, ഫെഡറൽ സംവിധാനത്തിന് കേന്ദ്രനയം വെല്ലുവിളിയാണെന്നും കൂട്ടിച്ചേർത്തു. കടമെടുപ്പ് നിയന്ത്രണം വലിയ പ്രതിസന്ധിക്ക് കാരണമായി. സുപ്രീം കോടതിയെ സമീപിക്കാൻ വരെ നിർബന്ധിതരായി. കേന്ദ്രനിലപാടിൽ അടിയന്തര പുനപരിശോധന വേണം. അർഹതപ്പെട്ട ​​ഗ്രാന്റും സഹായവിഹിതവും തടഞ്ഞുവെയ്ക്കുന്നു. സാമ്പത്തിക അച്ചടക്കവും ആഭ്യന്തര വരുമാനവും കൂട്ടി പിടിച്ചുനിന്നു. കേന്ദ്രനടപടിയിൽ സംസ്ഥാനത്തിന് വലിയ ആശങ്കയുണ്ടെന്നും നയപ്രഖ്യപന പ്രസംഗത്തിൽ ​ഗവർണർ വിശദമാക്കി

നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവർണർ വായിച്ചത്. ഒരു മിനിറ്റിൽ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനിടെ കേന്ദ്രത്തിനെതിരായ വിമർശനമടക്കം ഉൾക്കൊണ്ട നയപ്രഖ്യാപന പ്രസംഗം ഗവർണർ വായിക്കുമോ എന്നത് ആകാംഷയോടെയാണ് കേരളം കാത്തിരുന്നത്. എന്നാൽ മഞ്ഞുരുകാനുള്ള സാധ്യതയോ സൂചനപോലുമോ ഇല്ലാതെയാണ് നയപ്രഖ്യാപന പ്രസംഗം അവസാനിച്ചത്.

You might also like

-