നയപ്രഖ്യാപനത്തില്‍ സി എ എ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കും
കേന്ദ്ര സർക്കാരിനെ കുട്ടാ പെടുത്തികൊണ്ടുള്ള വിവാദ പരാമര്‍ശങ്ങള്‍ പ്രസംഗത്തില്‍ നിന്ന് നീക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്യും
തിരുവനന്തപുരം : നയപ്രഖ്യാപനത്തില്‍ സി എ എ ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കും.ഈ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ഗവര്‍ണര്‍ പ്രസംഗിക്കുക. കേന്ദ്ര സർക്കാരിനെ കുട്ടാ പെടുത്തികൊണ്ടുള്ള വിവാദ പരാമര്‍ശങ്ങള്‍ പ്രസംഗത്തില്‍ നിന്ന് നീക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്യും.എന്നാൽ ഗവർണറുടെ ആവശ്യം സ്പീക്കർ പരിഗണിക്കിലെന്നാണ് വിവരം അതേസമയം നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ എത്തുമ്പോള്‍ പ്രതിഷേധിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
സർക്കാറുമായുളള തർക്കം തുടരുന്നതിനിടെ നാളെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. പൌരത്വ നിയമഭേദഗതി വിഷയം സർക്കാറുമായുളള ഏറ്റുമുട്ടലിലേക്ക് നീങ്ങവെയാണ് നയപ്രഖ്യാപന പ്രംസംഗത്തിനായി ഗവർണ്ണർ നാളെ നിയമസഭയിലെത്തുന്നത്. ഗവര്‍ണ്ണര്‍ വായിക്കാതെ ഒഴിവാക്കിയാലും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമായിരിക്കും സഭ രേഖകളില്‍ ഉണ്ടാവുക