ഗവർണർക്കെതിരായ പ്രമേയത്തെ പിന്തുണക്കുന്നതിൽ എൽഡിഎഫിൽ ആശയക്കുഴപ്പം,എതിര്‍പ്പ് കൂടുതല്‍ പരസ്യമാക്കി പ്രതിപക്ഷം

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടിനനുസരിച്ച് പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യം തീരുമാനിക്കാമെന്നാണ് എല്‍.ഡി.എഫ് നിലപാട്.

0

തിരുവനന്തപുരം :ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടുന്ന പ്രതിപക്ഷ പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ ആശയക്കുഴപ്പം. പ്രമേയത്തെ നിരാകരിക്കണോ അനുകൂലിക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍  പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടിനനുസരിച്ച് പ്രമേയത്തെ പിന്തുണയ്ക്കുന്ന കാര്യം തീരുമാനിക്കാമെന്നാണ് എല്‍.ഡി.എഫ് നിലപാട്.

പൗരത്വഭേദഗതി നിയമത്തില്‍ മനുഷ്യമാഹാശൃംഖല എല്‍ ഡി എഫ് തീര്‍ക്കാനിരിക്കെയാണ് ഗവര്‍ണര്‍ക്കെതിരായ പ്രമേയം എന്നത് പ്രതിപക്ഷനേതാവ് പുറത്തുവിട്ടത് . പ്രമേയത്തെ തള്ളി എല്‍ ഡി എഫ് കണ്‍വീനര്‍ ആദ്യം രംഗത്തുവന്നെങ്കിലും പ്രമേയത്തെ എതിര്‍ക്കണമോ കാര്യത്തില്‍ മുന്നണിയില്‍ ആശയകുഴപ്പമുണ്ട്. ഗവര്‍ണര്‍ എടുക്കുന്ന സമീപനം പൗരത്വനിയമത്തെ എതിര്‍ക്കുന്നവരില്‍ വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട് .അതിനാല്‍ പ്രമേയത്തെ എതിര്‍ത്താല്‍ രാഷ്ട്രീയതിരിച്ചടിയാകുമോ എന്നതാണ് ആശങ്ക.

പക്ഷെ ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തെ പിന്തുണച്ചാല്‍ സര്‍ക്കാരിന് പ്രതിസന്ധിയുണ്ടാവുകയും ചെയ്യും. സര്‍ക്കാര്‍ – ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ കടുക്കും. നയപ്രഖ്യാപന പ്രംസഗത്തില്‍ ഗവര്‍ണര്‍ വീണ്ടും ആഞ്ഞടിച്ചാല്‍ എന്ത് സമീപനം എടുക്കണമെന്ന് തീരുമാനിക്കാം എന്നാണ് ഭരണകക്ഷി കരുതുന്നത്

പ്രമേയത്തിന്റെ ഉള്ളടക്കം മനസിലാക്കി നിലാപാട് എന്നത് മുന്നണിക്കുള്ളിലെ ആശയകുഴപ്പത്തിന് ഉദാഹരണമാണ്. ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നീക്കത്തെ തള്ളിയാല്‍ രാഷ്ട്രീയ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്നും ഇടതുമുന്നണി നേതാക്കള്‍ കരുതുന്നുണ്ട്. അതിനാല്‍ ജാഗ്രതയോടെയാണ് ഓരോ നീക്കവും
അതേസമയം ഗവര്‍ണറോടുള്ള എതിര്‍പ്പ് കൂടുതല്‍ പരസ്യമാക്കി പ്രതിപക്ഷം. റിപ്പബ്ലിക് ദിനത്തിലെ ഗവര്‍ണറുടെ ചായ സല്‍ക്കാരം ബഹിഷ്ക്കരിച്ചാണ് പ്രതിപക്ഷം എതിര്‍പ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചത്. പ്രതിപക്ഷ നിരയില്‍ നിന്ന് ആരും തന്നെ സല്‍ക്കാരത്തില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണറുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തു

You might also like

-