യൂണിയന്‍ ചെയര്‍മാന്‍മാരെ ലണ്ടനിലേക്ക് അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൂര്‍ത്തെന്ന് :ചെന്നിത്തല.

ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് മുടങ്ങികിടക്കുന്ന സാഹചര്യത്തിലാണ് യൂണിയന്‍ നേതാക്കളെ വിദേശത്തേക്ക് അയക്കുന്നത്

0

തിരുവനന്തപുരം: 70 കോളജ് യൂണിയന്‍ ചെയര്‍മാന്‍മാരെ ലണ്ടനിലേക്ക് അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ധൂര്‍ത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് മുടങ്ങികിടക്കുന്ന സാഹചര്യത്തിലാണ് യൂണിയന്‍ നേതാക്കളെ വിദേശത്തേക്ക് അയക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഈ ധൂര്‍ത്ത് ഒഴിവാക്കണം. സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിയും ധൂര്‍ത്തും വ്യക്തമാക്കി ഈ മാസം 13ന് യുഡിഎഫ് ധവളപത്രം പുറത്തിറക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

You might also like

-