കൊച്ചി ധനുഷ്കോടി ദേശീയപാത വികസനം തടസപ്പെടുത്തി വീണ്ടും സർക്കാർ ഉത്തരവ് “തർക്കമില്ലാത്ത സ്ഥലത്ത് നിർമ്മാണം ആകാം “
തർക്കമില്ലാത്ത പ്രദേശത്ത് നിർമ്മാണം തുടരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക, കൂടാതെ പ്രസ്തുത നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിന് NHAI-ക്ക് ഉചിതമായ നിർദ്ദേശങ്ങൾ ഇന്ന് തന്നെ പുറപ്പെടുവിക്കേണ്ടതാണ്."
തർക്കം പരിഹരിച്ച് റോഡ് നിർമ്മാണം തുടരാൻ നടപടി സ്വീകരിക്കണം: കോടതി
തർക്കമുള്ളടുത്ത് നിർമ്മണം പാടില്ലെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം | കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം – മുതൽ വാളറ, വരെ പ്രദേശത്തെ ദേശീയപാത വികസനം തടഞ്ഞു ചീഫ് സെക്രട്ടറി ഉത്തരവിറക്കി .കൊച്ചി ധനുഷ്കോടി ദേശീയപാത (NH-85) 14.5 കിലോമീറ്റർ ദൂരത്തിൽ തർക്കമില്ല സ്ഥലത്ത് നിർമ്മാണം നടത്തുന്നതിനാണ് ചീഫ് സെക്രട്ടറി Dr. എ . ജയതിലക് (Dr. A. JAYATHILAK IAS ) ഇന്നലെ ഉത്തരവിട്ടിരിക്കുന്നത്
(“The Hon’ble High Court has specificatty stated that the interim
order passed is restricted to the particular stretch required for
road widening and not to the entire area where construction was
in progress’ The Hon’bte High court has further observed that the
expansion of the highway uttimatety needs to proceed. lt may be
noted that no decision has been taken in any of the meetings
convened pursuant to the High Court’s order to stop the batance
work in the undisputed area. However, it has come to notice that
the work in the undisputed area has atso been stopped.ln view of the above, ptease take necessary action to continue
with the construction in the undisputed area, and that appropriate
instructions be issued today itsetf to the NHAI to proceed with the
said construction.”)
“റോഡ് വീതി കൂട്ടുന്നതിന് ആവശ്യമായ പ്രത്യേക ഭാഗത്തേക്ക് മാത്രമായി ഇടക്കാല ഉത്തരവ് പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും നിർമ്മാണം പുരോഗമിക്കുന്ന മുഴുവൻ സ്ഥലത്തേക്കുമല്ലെന്നും ബഹുമാനപ്പെട്ട ഹൈക്കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഹൈവേയുടെ വിപുലീകരണം തുടരേണ്ടതുണ്ടെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി നിരീക്ഷിച്ചു. തർക്കമില്ലാത്ത പ്രദേശത്തെ പണി നിർത്തിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിളിച്ചുചേർത്ത ഒരു യോഗത്തിലും തീരുമാനമെടുത്തിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, തർക്കമില്ലാത്ത പ്രദേശത്തെ പണി നിർത്തിവച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുകളിൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, തർക്കമില്ലാത്ത പ്രദേശത്ത് നിർമ്മാണം തുടരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക, കൂടാതെ പ്രസ്തുത നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിന് NHAI-ക്ക് ഉചിതമായ നിർദ്ദേശങ്ങൾ ഇന്ന് തന്നെ പുറപ്പെടുവിക്കേണ്ടതാണ്.”
ഇതാണ് ഉത്തരവിന്റെ സാരാംശം ,അതായത് ഈ പറഞ്ഞിരിക്കുന്ന 14.5 കിലോമീറ്റർ ദൂരത്തിൽ തർക്കം ഇല്ലാത്തത് ദേശീയപാത അതോറിറ്റി വനം വകുപ്പിന് പണം നല്കിവാങ്ങിയ ചാക്കോച്ചി വളവ് ഉൾപ്പെടുന്ന 13 പ്രദേശങ്ങളും (വളവുകൾ നിവർത്തുന്നത്തിന് ഏറ്റെടുത്ത അധിക ഭൂമി ) നേര്യമംഗലം പുതിയ പാലത്തിന്റെ അപ്രോച്ച് റോഡും മാത്രമാണ്. അതായത് ഫലത്തിൽ നിലവിൽ ഉള്ള റോഡ് വീതികൂട്ടിനിർമ്മിക്കാൻ ഈ ഉത്തരവ് പ്രകാരം സാധ്യമല്ല .നിലവിൽ 3 മീറ്റർ മുതൽ 6 മീറ്റർ വരെയാണ് ഈ പ്രദേശത്തെ റോഡിന്റെ വീതി . നിലവിലെ ഉത്തരവ് പ്രകാരം നേര്യമംഗലം മുതൽ – വാളറ,വരെ 14.5 കിലോമീറ്റർ ദൂരത്തിൽ വീതികൂട്ടിയുള്ള നിർമ്മാണം ചീഫ് സെക്രട്ടറി തടഞ്ഞുകൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് . ബി ജെ പി സംസ്ഥാന പരിസ്ഥിതി സെൽ വക്താവ് എം എം ജയചന്ദ്രൻ നൽകിയ ഹർജിയിൽ 14.5 കീലോമീറ്റർ പ്രദേശത്തെ ഭൂമിയുടെ അവകാശം സമ്പന്ധിച്ച് തർക്കം ഉന്നയിക്കുകയും പ്രദേശം വനമാണെന്നുമാണ് പറഞ്ഞിട്ടുള്ളത് . ഇയാളുടെ ഹർജിയിലെ വാദം ശരിവച്ചുകൊണ്ടാണ് അഡിഷണൽ ചീഫ് സെക്രട്ടറി പ്രദേശം വനം എന്ന് ആദ്യം സത്യവാങ്മൂലം നൽകിയത് .ബഹുജന പ്രക്ഷോപത്തെ തുടർന്ന് സർക്കാർ നിലപാട് മാറ്റി . പ്രദേശം വനം അല്ല എന്ന സത്യവാങ്മൂലം നൽകുകയുണ്ടായി .പ്രദേശം വനം അല്ല എന്ന സർക്കാർ സത്യവാങ്മൂലത്തിന് വിരുദ്ധമായാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ് പുറത്തുവന്നിട്ടുള്ളത് .
മറ്റിടങ്ങളിൽ ദേശീയപാതയുടെ വീതി 10 മീറ്റർ ടാറിങ്ങും ഇരുവശങ്ങളിൽ ഒരു മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 15 മീറ്ററാണ് .നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം 100 അടി വീതിയിൽ റിസർവ്വ് വനമല്ല എന്ന് തിരുത്തൽ സത്യവാങ്മൂലം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഈ പ്രദേശം വനമല്ല എന്നതിനാൽ റോഡ് നിർമ്മാണം തുടരാൻ സർക്കാരിന് തീരുമാനം എടുക്കാമെന്നും ഇതിനായി ചീഫ് സെക്രട്ടറി പ്രത്യേകം ഉത്തരവിറക്കി അവിടെ റോഡ് വികസനം തുടരാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു .കോടതി ഉത്തരവിറക്കി മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനെത്തുടർന്നു വലിയ ബഹുജന പ്രക്ഷോഭം നടന്നുവരികെയാണ് തെരെഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാർ പുതിയ വിവാദ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത് .
അതേസമയം ഈ വിഷയം ഗ്രാമസഭകളിൽ ചർച്ച ചെയ്യുന്നതിനും ഗ്രാമപഞ്ചായത്തുകളിൽ പ്രമേയം പാസാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
എല്ലാ തെളിവുകളും ഉണ്ടായിട്ടും ഒരു റോഡിന്റെ നിർമ്മാണം തടസ്സപ്പെടുത്തുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും തുടർ സമരങ്ങൾ കൊണ്ട് ഈ പ്രദേശം കലുഷിതമാകും എന്നും ഹൈവേ സംരകഷണ സമിതി മുന്നറിയിപ്പ് സർക്കാരിന് നൽകി.