ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന്റെ കുടുംബത്തെ സർക്കാർ അവഗണിച്ചു വി മുരളിധരൻ

ഇസ്രയേലിൽ ഹമാസ് തീവ്രവാദികൾ വധിച്ച സൗമ്യയുടെ കീരിത്തോട്ടിലെ വീട്ടിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ..പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര മന്ത്രി വീടു സന്ദർശിച്ചത്.

0

കീരിത്തോട് / ഇടുക്കി :ഇസ്രായേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് സ്വദേശി കാത്തിരന്താനം സൗമ്യാ സന്തോഷിന്റെ വീട്ടിൽ കേന്ദ്ര മന്ത്രി വി. മുരളിധരൻ സന്ദർശനം നടത്തി. സംസ്ഥാന സർക്കാർ സൗമ്യയുടെ വീട്ടിൽ എത്താത്തത് ദൗർഭാഗ്യകരമായി പോയെന്നും വി മുരളിധരൻ കുറ്റപ്പെടുത്തി..സൗമ്യയുടെ വീട്ടിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളാരും എത്താത്തത് ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രി കുടുംബാംഗങ്ങളെ വിളിച്ചാശ്വസിപ്പിക്കാൻ പോലും തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു.ഇസ്രയേലിൽ ഹമാസ് തീവ്രവാദികൾ വധിച്ച സൗമ്യയുടെ കീരിത്തോട്ടിലെ വീട്ടിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു
കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ..പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കേന്ദ്ര മന്ത്രി വീടു സന്ദർശിച്ചത്.
മുഖ്യമന്ത്രി സ്ഥാനാരോഹണ ചടങ്ങുകളുടെ തിരക്കുമൂലമാണ് ഈ കുടുംബത്തെ വിളിക്കാതിരുന്നെതെങ്കിൽ സത്യപ്രതിജ്ഞ കഴിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും വീട്ടുകാരെ വിളിച്ച് ആശ്വസിപ്പിക്കാൻ തയ്യാറാകണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ മകൻ അഡോണിന്റെ വിദ്യാഭ്യാസം, കുടുംബത്തിന്റെ നഷ്ടപരിഹാരം എന്നിവയെത്തിക്കേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്തമാണ്. ഇതുവരെ കേന്ദ്ര സർക്കാർ ഒരു വീഴ്ചയും കൂടാതെ ഈ കുടുംബത്തിനൊപ്പം നിന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.

You might also like

-