2021 മുതൽ ഫീച്ചറുകളും അക്കൗണ്ടുകളും ഗൂഗിള്‍ ചാറ്റിലേക്ക്
2021 ഓടെ എല്ലാ ഹാങ്ഔട്ട് ഉപയോക്താക്കള്‍ക്ക് എല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് ചേക്കേറാം. ഇത്തരത്തിലുള്ള അപ്ഗ്രഡേഷന്‍ ഓട്ടാമാറ്റിക്കായി ഉപയോക്താക്കള്‍ക്ക് ലഭിക്കാനാണ് സാധ്യത. സാധാരണ ചാറ്റ് റൂമുകളിലെ എല്ലാ സൗകര്യങ്ങളും ഗൂഗിള്‍ ചാറ്റിലും ലഭ്യമാവും
ന്യൂയോര്‍ക്ക്: ലോകത്ത് മൈക്രോസോഫ്ട് ഒപ്പം കിടപിടിക്കുന്ന ടെക് ഗ്രൂപ്പായ ‘ഗൂഗിള്‍’ 2021 ല്‍ പുതിയ പരിഷ്‌കാരങ്ങളുമായാണ് തങ്ങളുടെ ഉപയോക്താക്കളുടെ അടുത്തേക്ക് വരുന്നത് . ഹാങ്ഔട്ടിനെ പൂര്‍ണ്ണമായും അടുത്ത വര്‍ഷം നിര്‍ത്തലാക്കാനാണ് ഗൂഗിളിന്റെ പരിപാടി. തുടര്‍ന്ന് എല്ലാ ഹാങ്ഔട്ട് ഫീച്ചറുകളും അക്കൗണ്ടുകളും തുടര്‍ന്ന് ഗൂഗിള്‍ ചാറ്റിലേക്ക് മാറും. ഈ ഗൂഗിള്‍ ചാറ്റ് ജിമെയില്‍ ഉപയോഗിക്കുന്ന എന്നാ ഉപയോക്താക്കള്‍ക്കും സൗജന്യമായി ഉപയോഗിക്കുന്ന രീതിയിലേക്ക് മാറും.
2021 ഓടെ എല്ലാ ഹാങ്ഔട്ട് ഉപയോക്താക്കള്‍ക്ക് എല്ലാം ഗൂഗിള്‍ ചാറ്റിലേക്ക് ചേക്കേറാം. ഇത്തരത്തിലുള്ള അപ്ഗ്രഡേഷന്‍ ഓട്ടാമാറ്റിക്കായി ഉപയോക്താക്കള്‍ക്ക് ലഭിക്കാനാണ് സാധ്യത. സാധാരണ ചാറ്റ് റൂമുകളിലെ എല്ലാ സൗകര്യങ്ങളും ഗൂഗിള്‍ ചാറ്റിലും ലഭ്യമാവും. പ്രത്യേകിച്ച് ഇമോജി റിയാക്ഷന്‍സ്, ആനിമേറ്റഡ് ഇമോജീസ്, ഗ്രൂപ്പ് മെസേജിങ്, ഡയറക്ട് മേസേജിങ് എല്ലാം ഇവയെല്ലാം ഗൂഗിളിന്റെ ചാറ്റ് റൂമില്‍ നിങ്ങളെ തേടിയെത്തും. കൂടാതെ വോയ്‌സ് ചാറ്റിങ് ഫെസിലിറ്റി, വോയ്‌സ് കോള്‍ എന്നിവയും അതോടൊപ്പം ലഭ്യമാവും.
അധികം താമസിയാതെ ഗൂഗിള്‍ ചാറ്റ് കൂടുതല്‍ വിശേഷ സവിശേഷതകള്‍ കൂട്ടിചേര്‍ക്കുമെന്നാണ് പ്രതീക്ഷ. ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍ തുടങ്ങിയവയെ വെല്ലുവിളിക്കാനാണ് ഗൂഗിള്‍ ചാറ്റിന്റെ തിരുമാനം. ജിമെയില്‍ അക്കൗണ്ട് എടുത്തവര്‍ക്ക് അത് ലോഗിന്‍ ചെയ്യുന്ന എല്ലാ പ്ലാറ്റ്‌ഫോമിലും ഗൂഗിള്‍ ചാറ്റിന്റെ സേവനം ലഭ്യമാവും. മൊബൈല്‍, ഡെക്‌സ്‌ടോപ്, നോട്ട്പാഡുകള്‍, ടാബ്‌ലറ്റ് എന്നിവയിലെല്ലാം ഇത് ലഭ്യമാവും. നിമിഷ നേരത്തിലുള്ള പോപ്പ് അപ്പുകളും, മെമ്മറികളും, ചാറ്റ് ഹിസ്റ്ററി സൂക്ഷിക്കുന്ന സൗകര്യങ്ങളും എന്നുവേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഇതില്‍ ലഭ്യമാവും എന്നതും ഇതിന്റെ സവിശേഷതയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന് ഇപ്പോള്‍ ഗൂഗിള്‍ പ്രൊഡക്ടുകളാണ് എന്നതും ഗൂഗിള്‍ ചാറ്റിന്റെ വന്‍ സാധ്യതകളെ ചൂണ്ടിക്കാണിക്കുന്നു.