കോവിഡ് 19 നെതിരെ ഹിന്ദു മഹാസഭയുടെ ‘ഗോമൂത്ര സത്കാരം’
ഗോമൂത്രത്തിന് പുറമേ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് പഞ്ചഗവ്യവും നല്‍കി. ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിര്‍മ്മിക്കുന്നത്.കേരളത്തിലും തമിഴ് നാട്ടിലും പഞ്ചഗവ്യം കൃഷിക്ക് വളമായാണ് ഉപയോഗിക്കുന്നത്
ഡൽഹി :കൊറോണയെ നേരിടാന്‍ ‘ഗോമൂത്ര സത്കാരം’എന്നപേരിൽ ഗോമൂത്ര പാര്‍ട്ടി നടത്തി ഹിന്ദുമഹാസഭ. ഡൽഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസില്‍ വച്ചായിരുന്നു ഗോമൂത്ര പാര്‍ട്ടി. കോവിഡ്-19 നെതിരെ പ്രതിരോധമെന്ന നിലയിലായിലാണ് ഗോമൂത്ര “സത്കാരം” സംഘടിപ്പിച്ചത്. ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ പെങ്കെടുത്തു
ഗോമൂത്രത്തിന് പുറമേ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് പഞ്ചഗവ്യവും നല്‍കി. ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിര്‍മ്മിക്കുന്നത്.കേരളത്തിലും തമിഴ് നാട്ടിലും പഞ്ചഗവ്യം കൃഷിക്ക് വളമായാണ് ഉപയോഗിക്കുന്നത് 200ഓളം പേര്‍ ഗോമൂത്ര സത്കാരത്തില്‍ പങ്കെടുത്തുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. കൊറോണ വൈറസിന്‍റെ ചിത്രത്തിന് സമീപം ഗോമൂത്രം കുടിക്കുന്ന നിലയിലുള്ള ചിത്രങ്ങളും ചക്രപാണി മഹാരാജ് പുറത്ത് വിട്ടിട്ടുണ്ട്.