സ്വർണ്ണക്കടത്തു കേസിൽ എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് അറസ്റ്റു ചെയ്യും

ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം രണ്ടിന് പരിഗണിക്കാനിരിക്കെയാണ് ശിവശങ്കറിൻ്റെ അറസ്റ്റ്.

0

കൊച്ചി :സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് അറസ്റ്റു ചെയ്യും. അറസ്റ്റു ചെയ്യാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കസ്റ്റംസിന് അനുമതി നൽകിയത്. സ്വർണ്ണക്കടത്തിൽ ശിവശങ്കറിനെ ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്ന് കസ്റ്റംസ് തിങ്കളാഴ്ച കോടതിയെ അറിയിച്ചിരുന്നു.ഇ.ഡിയ്ക്ക് പിന്നാലെയാണ് കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റു ചെയ്യുന്നത്.

ശിവശങ്കറിന്റെ ജാമ്യാപേക്ഷ അടുത്ത മാസം രണ്ടിന് പരിഗണിക്കാനിരിക്കെയാണ് ശിവശങ്കറിൻ്റെ അറസ്റ്റ്. സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിന് ബന്ധമില്ലെന്ന മുൻ നിലപാട് തിരുത്തിക്കൊണ്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകി. ഈ മാസം 16 ന് ശിവശങ്കറിനെയും 18 ന് സ്വപ്നയെയും ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വർണ്ണക്കടത്തിൽ ശിവശങ്കറിനെതിരെ നിർണ്ണായക തെളിവുകൾ ലഭിച്ചതായി കസ്റ്റംസ് കോടതിയെ അറിയിച്ചത്.സ്വർണ്ണക്കടത്ത് കേസിലെ സൂത്രധാരൻ ശിവശങ്കറാണെന്ന ഇ.ഡിയുടെ നിഗമനത്തിലേക്ക് കസ്റ്റംസും എത്തുകയാണ്.

സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് രണ്ടാം പ്രതിയായ സ്വപ്ന മൊഴി നല്‍കിയതായാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിവശങ്കറിന്‍റെ അറസ്റ്റിന് അനുമതി നല്‍കിയത്.ഇതിനിടെ വിദേശ കറന്‍സി കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 7 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. ഇതേ തുടർന്ന് പ്രതികളെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്

സ്വർണ്ണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് എല്ലാം അറിയാമായിരുന്നുവെന്നാണ് അന്വേഷണ ഏജൻസികൾഎപ്പോൾ പറയുന്നത്

You might also like

-