സ്വർണക്കടത്തു നടന്ന ദിവസങ്ങളിൽ സ്വപ്ന സുരേഷും യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയുംനൂറോളം തവണ ഫോണിൽ ബന്ധപെട്ടിരുന്നു
സ്വപ്ന തിരിച്ചും വിളിച്ചിട്ടുണ്ട്. സ്വർണം എത്തിയ ജൂൺ 30 മുതൽ ജൂലായ് അഞ്ചുവരെയുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിലുള്ള നൂറോളം തവണയാണ് ഫോണിൽ സംസാരിച്ചത്,ജൂണിൽ മിക്കദിവസങ്ങളിലും ഒന്നിലേറെ തവണയായിരുന്നു സംസാരം.
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ യു എ ഇ അറ്റാഷെയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഫോൺ രേഖകൾ അറ്റാഷേയുടേതെന്നു കരുതുന്ന രണ്ടുനമ്പറുകളിൽനിന്നാണ് സ്വപ്നയ്ക്ക് തുടർച്ചയായി ഫോൺവിളികളെത്തിയത്. സ്വപ്ന തിരിച്ചും വിളിച്ചിട്ടുണ്ട്. സ്വർണം എത്തിയ ജൂൺ 30 മുതൽ ജൂലായ് അഞ്ചുവരെയുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിലുള്ള നൂറോളം തവണയാണ് ഫോണിൽ സംസാരിച്ചത്,ജൂണിൽ മിക്കദിവസങ്ങളിലും ഒന്നിലേറെ തവണയായിരുന്നു സംസാരം.
കാർഗോയിൽ പാഴ്‌സലെത്തിയ ജൂൺ 30-നും അതിനുമുമ്പുള്ള ദിവസങ്ങളിലും ഒന്പതുതവണയിലധികമാണ് വിളിച്ചത്.കസ്റ്റംസ്, പാഴ്‌സൽ തടഞ്ഞുവെച്ച ദിവസങ്ങളിലും ഇവർ തമ്മിൽ ഫോൺ വിളിച്ചിട്ടുണ്ട്. ജൂലായ് മൂന്നിന് 20 തവണയാണ് ഇവർ തമ്മിൽ സംസാരിച്ചത്. അതേ ദിവസമാണ് പാഴ്‌സലിൽ സ്വർണമാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചത്.പാഴ്‌സലുകൾ പൊട്ടിച്ച് സ്വർണം പുറത്തെടുത്ത ജൂലായ് അഞ്ചിനും എട്ടു തവണയോളം ഇരുവരും സംസാരിച്ചു. ഇതിനു ശേഷമാണ് സ്വപ്നയുടെ ഫോൺ സ്വിച്ച് ഓഫായതും ഒളിവിൽ പോയതും.അതേസമയം സ്വപ്നയുടെ ഒരു ഫോണിന്റെ വിവരം മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇവർ ഒന്നിലേറെ സിം കാർഡുകൾ ഉപയോഗിച്ചിരുന്നതാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.