സർവകാല റെക്കോർഡിൽ തിരികെയെത്തി സംസ്ഥാനത്തെ സ്വർണനിരക്ക്.
പവന് ഇന്ന് 360 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 64,520 രൂപയാണ്.

തിരുവനന്തപുരം: സർവകാല റെക്കോർഡിൽ തിരികെയെത്തി സംസ്ഥാനത്തെ സ്വർണനിരക്ക്. പവന് ഇന്ന് 360 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 64,520 രൂപയാണ്. ഗ്രാമിന് 45 രൂപ വർധിച്ച് 8065 രൂപയിലെത്തി. മാർച്ച് അഞ്ചിനാണ് ഇതിനുമുൻപ് സ്വർണവില 64,520 എത്തിയിരുന്നത്. അതിനുശേഷം ഇടിവ് രേഖപ്പെടുത്തികൊണ്ടിരുന്ന സ്വർണവില തിരിച്ച് കയറുന്ന കാഴ്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,599 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109രൂപയാണ്. ഓഹരി വിപണിയിലെ ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്കിങ് ചാർജുകൾ എന്നിവയടക്കം ഏകദേശം 70000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.