ആഗോള അയ്യപ്പ സംഗമം തട്ടിപ്പ് ?തലയൂരാൻ സർക്കാരും , ദേവസ്വം ബോർഡും. ചൊവാഴ്ച ബോർഡ് ആസ്ഥാനത്ത് നിർണായക യോഗം

ദേവസ്വം അക്കൗണ്ടില്‍ നിന്നും അഡ്വാന്‍സായി ലഭിച്ച മൂന്നുകോടി രൂപ തിരിച്ചടച്ചുവെന്നാണ് ദേവസ്വം കമ്മീഷണര്‍ അറിയിച്ചത്.2025 നവംബര്‍ നാലിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്‌പോണ്‍സര്‍ഷിപ്പ് വഴി രണ്ട് കോടി ഉടന്‍ ലഭിക്കുമെന്നും അതുവഴി എല്ലാ ബാധ്യതകളും പരിഹരിക്കും എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 4.99 കോടി രൂപയാണ് ആഗോളസംഗമത്തിനായി ആകെ ചെലവായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

തിരുവനന്തപുരം | ആഗോള അയ്യപ്പ സംഗമം നടത്തിപ്പിന്റെ കണക്കിൽ പ്രതിരോധത്തിലായതോടെ, വിവാദങ്ങളിൽ നിന്ന് തലയൂരാൻ സർക്കാരും , ദേവസ്വം ബോർഡും. ചൊവാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിർണായക യോഗം ചേരും. മുഴുവൻ കണക്കുകളുമായി എത്താൻ കരാർ കമ്പനിക്ക് നിർദേശം നൽകി. പ്രഖ്യാപിച്ച തുക ഉടൻ നൽകണമെന്ന് സ്പോൺസേഴിനോട് ആവശ്യപ്പെടും.

ഈമാസം 17നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് യോഗം. ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ കമ്പനിക്കാണ് മുഴുവൻ കണക്കുകളുമായി എത്താൻ നിർദേശം നൽകിയത്. ബോർഡിനായി ഓഡിറ്റിംഗ് നടത്തിയ വിജയൻ ആൻഡ് അസോസിയേറ്റ് എന്ന സ്ഥാപനവും യോഗത്തിൽ പങ്കെടുക്കും. കണക്കുകളിലെ പൊരുത്തക്കേടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു
ദേവസ്വം അക്കൗണ്ടില്‍ നിന്നും അഡ്വാന്‍സായി ലഭിച്ച മൂന്നുകോടി രൂപ തിരിച്ചടച്ചുവെന്നാണ് ദേവസ്വം കമ്മീഷണര്‍ അറിയിച്ചത്.2025 നവംബര്‍ നാലിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. സ്‌പോണ്‍സര്‍ഷിപ്പ് വഴി രണ്ട് കോടി ഉടന്‍ ലഭിക്കുമെന്നും അതുവഴി എല്ലാ ബാധ്യതകളും പരിഹരിക്കും എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 4.99 കോടി രൂപയാണ് ആഗോളസംഗമത്തിനായി ആകെ ചെലവായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ദേവസ്വം കമ്മീഷണര്‍ സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ദേവസ്വം കമ്മീഷറുടെ റിപ്പോര്‍ട്ടിലെ കണക്ക് തള്ളുന്നതാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. സംഗമത്തിന് ചെലവായത് 10.99 കോടിയാണെന്നും ഇതില്‍ 4.35 കോടി രൂപ ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like

-