രാഷ്ട്രീയം മടുത്തു, വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ഗുലാം നബി ആസാദ്.
" സാമൂഹിക സേവനത്തിൽ വ്യാപ്തനാവാൻ ആഗ്രഹിക്കുന്നതായി ജമ്മു കശ്മീരിൽ നടന്ന പൊതു പരിപടിയിൽ ഗുലാം നബി ആസാദ് പറഞ്ഞു. തന്റെ പാർട്ടി അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പുണ്ടാക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് സാമൂഹിക പരിവർത്തന് കഴിയുന്നുണ്ടോ എന്ന് സംശയമാണ്. സമൂഹം ഇതിനെ മറികടന്ന് ഒന്നിച്ച് നിൽക്കണം " ഗുലാം നബി ആസാദ്
ഡൽഹി | രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം സാമുഹ്യ സേവന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. നീതി പുലർത്താൻ സാധിക്കാത്ത അന്തരീക്ഷം രാഷ്ട്രീയത്തിൽ നിലനിൽക്കുന്നതായി ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ജാതി മത ഭിന്നതകൾ അടക്കം ഇല്ലാതാക്കാൻ ഇന്നത്തെ രാഷ്ട്രീയത്തിന് സാധിക്കുന്നില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
” സാമൂഹിക സേവനത്തിൽ വ്യാപ്തനാവാൻ ആഗ്രഹിക്കുന്നതായി ജമ്മു കശ്മീരിൽ നടന്ന പൊതു പരിപടിയിൽ ഗുലാം നബി ആസാദ് പറഞ്ഞു. തന്റെ പാർട്ടി അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പുണ്ടാക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് സാമൂഹിക പരിവർത്തന് കഴിയുന്നുണ്ടോ എന്ന് സംശയമാണ്. സമൂഹം ഇതിനെ മറികടന്ന് ഒന്നിച്ച് നിൽക്കണം ” ഗുലാം നബി ആസാദ്
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാക്കിയ നേതാക്കളിൽ ഒരാളായിരുന്നു ഗുലാം നബി ആസാദ്. ഗുലാം നബി ആസാദിന്റെ വസതിയിൽ തിരുത്തൽവാദി നേതാക്കളുടെ യോഗവും പലതവണ ചേർന്നിരുന്നു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാൻ സമാന താൽപര്യങ്ങളുള്ള പാർട്ടികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യം ഉൾപ്പെടെ ജി23 നേതാക്കൾ ഉയർത്തിക്കാട്ടുന്നുണ്ട്. പാർട്ടി പ്രതിസന്ധിയെ നേരിടുകയാണെന്നും ഈ അവസ്ഥയെ മറികടക്കുന്നതിനായി നേതാക്കൾ ഒന്നിച്ചുനിൽക്കണമെന്നുമുള്ള നിലപാടിലാണ് ജി 23 നേതാക്കൾ