കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ 31 ന്
ഡിസംബര്‍ 31 ന് കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കും ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം : കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷിക നിയമത്തിന്
എതിരായി പ്രമേയം പാസ്സാക്കാൻ ഗവർണർ അനുമതി നിക്ഷേധിച്ച സാഹചര്യത്തിൽ ഗവർണറെ മറികടന്നു പ്രമേയം പാസ്സാക്കാൻ
സംസ്ഥാന സർക്കാർ തീരുമാനിച്ചു .ഡിസംബര്‍ 31 ന് കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കും ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും.ഇതിന്‍റെ അനുമതിക്കായി വീണ്ടും സ്പീക്കറെ കാണും. ഗവര്‍ണറുമായി ഏറ്റുമുട്ടി മുന്നോട്ടു പോകണ്ടെന്നായിരുന്നു സര്‍ക്കാരിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ കേന്ദ്രത്തിനെതിരെ ഇന്നലെ സര്‍ക്കാര്‍ കടുത്ത നിലപാടുകള്‍ കൈക്കൊണ്ടിരുന്നു. നിയമസഭ ചേരുന്നതിന്‍റെ പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു.