മുന്നാക്ക സമുദായങ്ങളോട് സർക്കാരിന് കടുത്ത വിവേചനമെന്നു ജി സുകുമാരൻ നായർ
മുന്നാക്ക സമുദായ കമ്മീഷന്റെ പ്രവർത്തനത്തിൽ സർക്കാർ വീഴ്ച വരുത്തുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ .
ചങ്ങനാശ്ശേരി :സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി എൻഎസ്എസ്. മുന്നാക്ക സമുദായ കമ്മീഷന്റെ പ്രവർത്തനത്തിൽ സർക്കാർ വീഴ്ച വരുത്തുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ . മുന്നാക്ക സമുദായങ്ങളോട് സർക്കാരിന് കടുത്ത വിവേചനമാണ്. മുന്നാക്ക സമുദായങ്ങളെ സർക്കാർ അവഗണിക്കുന്നു. മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ട പെൺകുട്ടികൾക്കുള്ള മംഗല്യ സമുന്നതി, മെറിറ്റ് സ്‌കോളർഷിപ്പ്, ഭവന രഹിതയായ ആളുകൾക്കുള്ള ഭവനസമുന്നതി തുടങ്ങിയ പദ്ധതികൾ അർഹതപ്പെട്ടവർക്ക് യഥാവിധി ലഭിക്കുന്നില്ല.
ഇതിന് കാരണം മുന്നാക്ക സമുദായക്ഷേമ കോർപ്പറേഷന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണോ അതോ സർക്കാർ ഫണ്ട് അനുവദിക്കാത്തതുകൊണ്ടാണോ എന്ന് അറിയേണ്ടതുണ്ട്. എന്തായാലും ഇത് ഗവൺമെന്റിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ്. കേന്ദ്രം പ്രഖ്യാപിച്ച 10 ശതമാനം സംവരണം നടപ്പാക്കാൻ നടപടിയെടുത്തില്ലെന്നും സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ ആരോപിച്ചു.