സർക്കാരിന് തിരിച്ചടി ഡിറ്റ് ഡയറക്ടര്‍ സ്ഥാനം ജി ജയരാജിന് നഷ്ടമാവും

ത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടര്‍ നടപടികളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത് ,വിദ്യാഭ്യാസം, സയന്‍സ്, മാസ് കമ്യൂണിക്കേഷന്‍ മേഖലകളില്‍ മികവു തെളിയിച്ചവരെ നിയമിക്കാമെന്നായിരുന്നു മുന്‍ ശുപാര്‍ശ

0

തിരുവനന്തപുരം|സി ഡിറ്റ് ഡയറക്ടര്‍ സ്ഥാനം ജി ജയരാജിന് നഷ്ടമാവും. ജയരാജിനെ വീണ്ടും ഡയറക്ടറാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടിഫിക്കേഷന്‍ ഹൈക്കോടതി റദ്ദാക്കി. രണ്ടാം പിണറായി സര്‍ക്കാരാണ് ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള നിയമനത്തിനുള്ള യോഗ്യതകള്‍ മാറ്റിയത്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടര്‍ നടപടികളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത് ,വിദ്യാഭ്യാസം, സയന്‍സ്, മാസ് കമ്യൂണിക്കേഷന്‍ മേഖലകളില്‍ മികവു തെളിയിച്ചവരെ നിയമിക്കാമെന്നായിരുന്നു മുന്‍ ശുപാര്‍ശ. ഇതില്‍ മാറ്റം വരുത്തിയാണ് സര്‍വീസില്‍ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ജയരാജിന്റെ നിയമനത്തിനുവേണ്ടിയാണ് വ്യവസ്ഥകള്‍ മാറ്റിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സിപിഐഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവാണ് ജി ജയരാജ്. മുന്‍ നിയമനം കോടതിയിലെത്തിയതോടെ സര്‍ക്കാര്‍ നിയമനം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ യോഗ്യതകളില്‍ മാറ്റം വരുത്തി ജയരാജിനെ നിയമിച്ചത്. സിഡിറ്റ് ഡപ്യൂട്ടി ഡയറക്ടറായ എം ആര്‍ മോഹനചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.

You might also like

-