അടുത്ത ജി 20 സൗദി റിയാദിൽ
ജപ്പാനിലെ ഉച്ചകോടിയില്‍ നടത്തിയ തീരുമാനങ്ങളുടേയും പ്രഖ്യാപനങ്ങളുടേയും പുരോഗതി ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
അടുത്ത ജി-ട്വന്റി ഉച്ചകോടിക്ക് സൌദി തലസ്ഥാനമായ റിയാദ് വേദിയാകും. ജപ്പാനിലെ ഉച്ചകോടിയില്‍ നടത്തിയ തീരുമാനങ്ങളുടേയും പ്രഖ്യാപനങ്ങളുടേയും പുരോഗതി ഉച്ചകോടിയില്‍ ചര്‍ച്ചയാകുമെന്ന് സൌദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഡിസംബര്‍ മുതല്‍ ഉച്ചകോടിക്ക് മുന്നോടിയായി അധ്യക്ഷ സ്ഥാനം സൌദിക്കാകും.
ജപ്പാനില്‍ നടന്ന ജി ട്വന്റി ഉച്ചകോടിയിലാണ് അടുത്ത ഉച്ചകോടിക്കുള്ള വേദിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. നവമ്പര്‍ 21, 22 തിയതികളിലാകും ഉച്ചകോടി. അംഗ രാജ്യങ്ങളെ കിരീടാവകാശി രാജ്യത്തെക്ക് ക്ഷണിച്ചു.ആഗോള വിഷയങ്ങള്‍ക്കൊപ്പം വനിതാ ശാക്തീകരണവും അടുത്ത ഉച്ചകോടി അജണ്ടയിലുണ്ട്. വിവിധ രാഷ്ട്രത്തലവന്മാരുമായി കിരീടാവകാശി ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത വര്‍ഷത്തെ ഉച്ചകോടിക്കായുള്ള മുന്നൊരുക്കങ്ങള്‍ രാജ്യത്ത് ഇതോടെ തുടങ്ങുകയാണ്.