ഇന്ധന വില കുതിച്ചുയരുന്നു; ശ്രീലങ്കയില്‍ ഒറ്റദിവസം പെട്രോളിന് 77, ഡീസലിന് 55 രൂപ വര്‍ധന
ലങ്കയിലെ കറന്‍സിക്ക് ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറവാണ്. ഒരു ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 3.30 ലങ്കന്‍ രൂപവേണം. പുതിയ വില പെട്രോളിന് ലീറ്ററിന് 254 രൂപയായി (76.2 ഇന്ത്യന്‍ രൂപ).
റഷ്യ യുക്രൈന്‍ യുദ്ധം ശക്തമായി തുടരുന്നതിനിടയില്‍ ഇന്ധന വില കുതിച്ചുയരുകയാണ്. ശ്രീലങ്കയില്‍ ഒറ്റ ദിവസം പെട്രോള്‍ വിലയില്‍ ലീറ്ററിന് 77 രൂപയുടെയും ഡീസലിന് 55 രൂപയുടെയും വര്‍ധന. ലങ്കയിലെ കറന്‍സിക്ക് ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറവാണ്. ഒരു ഇന്ത്യന്‍ രൂപ ലഭിക്കാന്‍ 3.30 ലങ്കന്‍ രൂപവേണം. പുതിയ വില പെട്രോളിന് ലീറ്ററിന് 254 രൂപയായി (76.2 ഇന്ത്യന്‍ രൂപ). ഡീസലിന് 176 രൂപയും (52.8 രൂപ). ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സഹസ്ഥാപനമായ ലങ്ക ഐഒസി ഡീസലിന് ലീറ്ററിന് 50 രൂപയും പെട്രോളിന് 75 രൂപയും വര്‍ധിപ്പിച്ചതിനു പിന്നാലെയാണിത്.