രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി, ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്

കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില കൂട്ടിയത്.ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 26 പൈസ നല്‍കേണ്ടിവരും

0

കൊച്ചി :രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ഒരു ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. കോഴിക്കോട് പെട്രോൾ -99.63 രൂപയായി. കഴിഞ്ഞ മാസം മാത്രം 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില കൂട്ടിയത്.ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 26 പൈസ നല്‍കേണ്ടിവരും. ഡീസല്‍ ലിറ്ററിന് 94 രൂപ 97 പൈസയാണ് കൊച്ചിയില്‍ നിലവിലെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 101.14 രൂപയായി. ഇക്കഴിഞ്ഞ മാസം മാത്രം 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.

സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി പെട്രോള്‍ ഡീസല്‍ വിലയ്‌ക്കൊപ്പം പാചകവാതക വിലയും കുതിക്കുകയാണ്. ഗാര്‍ഹിക സിലണ്ടറിന് 25.50 രൂപയാണ് ഇന്നലെ കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്നലെ മുതല്‍ തന്നെ നിലവില്‍ വന്നിരുന്നു.

You might also like

-