പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റിൽ നിലനിർത്താൻ എഫ് എ ടി എഫ് തീരുമാനം
പാരീസ്: ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന വിഷയത്തില്‍ പാക്കിസ്ഥാനെ നിരീക്ഷണപ്പട്ടികയില്‍ (ഗ്രേ ലിസ്റ്റ്) നിലനിര്‍ത്താന്‍ പാരീസില്‍ ചേര്‍ന്ന എഫ്എടിഎഫ് യോഗത്തില്‍ തീരുമാനമെടുത്തു. ഭീകരസംഘടനകള്‍ക്കുള്ള സാമ്ബത്തിക സ്രോതസ് ഇല്ലാതാക്കുന്നതിനും സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുമുള്ള അന്താരാഷ്ട്ര കൂട്ടായ്മയാണ് എഫ്എടിഎഫ്.
2018 ജൂണില്‍ എഫ്എടിഎഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഭീകരര്‍ക്ക് സാമ്ബത്തിക സഹായം തടയാന്‍ ആക്ഷന്‍ പ്ലാന്‍ നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്ന യോഗത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിലയിരുത്തി. ഇതിനുശേഷം പാക്കിസ്ഥാനെ 2020 ഫെബ്രുവരി വരെ ഗ്രേ ലിസ്റ്റില്‍ നിലര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. എഫ്എടിഎഫിന്റെ നിര്‍ദേശപ്രകാരം നടപ്പാക്കിയ കാര്യങ്ങള്‍ വിശദീകരിച്ച് ഇമ്രാന് ഖാന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.എഫ്എടിഎഫ് മുന്നോട്ടുവച്ച 27 മാനദണ്ഡങ്ങള്‍ നടപ്പാക്കിയത് സംബന്ധിച്ചായിരുന്നു റിപ്പോര്‍ട്ട്. ഇവ വിലയിരുത്തിയ ഏഷ്യാ പസഫിക് ഗ്രൂപ്പ്, പാക്കിസ്ഥാന് സ്വീകരിച്ച ഭീകരവിരുദ്ധ നടപടികള്‍ തൃപ്തികരമല്ലെന്ന് നിലപാടെടുത്തു.