ബേബിയുടെ മൂട്ടിപ്പഴം കാണാൻ മന്ത്രിയെത്തും

അമിത കൊളസ്‌ട്രോള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു മികച്ചതാണ് മൂട്ടിപ്പഴമെന്ന് കണ്ടെത്തിയിട്ടുണ്ട്

0

തൊടുപുഴ :ഔഷധപ്പഴം വളരുന്ന അപൂര്‍വ മരം കാണാന്‍ കൃഷിമന്ത്രി വി.എസ്. സുനില്‍ കുമാര്‍ എത്തും. വണ്ണപ്പുറം അമ്പലപ്പടിയിലെ മലേക്കുടിയില്‍ ബേബി ജോര്‍ജിന്റെ കൃഷി സ്ഥലത്തെ മൂട്ടിപ്പഴമരങ്ങള്‍ കാണാനാണ്  മന്ത്രി എത്തുന്നത്. അമിത കൊളസ്‌ട്രോള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു മികച്ചതാണ് മൂട്ടിപ്പഴമെന്ന് കണ്ടെത്തിയിട്ടുണ്ട്. 150 ഓളം മരങ്ങളാണ് ബേബിയുടെ കൃഷിസ്ഥലത്തുള്ളത്. കൊടുംവനത്തിലുണ്ടാകുന്ന ഈ മരത്തിന്റെ തൈ 30 വര്‍ഷം മുമ്പ് ഒരു ആദിവാസിയാണ് ബേബിയുടെ ജ്യേഷ്ഠന് നല്‍കിയത്. മരത്തിന്റെ തടിയിലാണ് പഴം കായ്ക്കുന്നത്. രണ്ടു മാസം മുമ്പ് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധ ഡോ. സി.ആര്‍ എല്‍സി മൂട്ടിപ്പഴമരം പരിശോധിച്ചിരുന്നു. ഇതിന്റെ തൈ മന്ത്രിയ്ക്ക് ബേബി നല്‍കിയിരുന്നു. ഇതോടെയാണ് ഇതിന്റെ കൃഷി നേരില്‍ കാണാന്‍ മന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചത്